"നാനത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഏക രാജ്യം"; കര്‍ഷക സമരത്തില്‍ അഭിപ്രായവുമായി പിടി ഉഷ
തിരുവനന്തപുരം: കര്‍ഷക സമരത്തില്‍ കായിക താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരാട് കൊഹ്ലി എന്നിവര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ മലയാളി അന്താരാഷ്ട്ര കായികതാരവും പരിശീലകയുമായ പിടി ഉഷ.
' ഞങ്ങളുടെ രാജ്യത്തിന്റെ അഭിമാനമായ പൈതൃകവും സംസ്‌കാരവും യതാര്‍ഥ ജനാധിപത്യ മാത്രകയാണ്, തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ആരം ഇടപെടേണ്ടതില്ല, ഞങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ പിരഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും കാരണം നാനത്വത്തില്‍ ഏകത്വം ഉയര്‍ത്തിക്കാണിക്കുന്ന ലോകത്തെ ഏകരാജ്യമാണ് ഞങ്ങളുടേത്" ഇതായിരുന്നു പിടി ഉഷ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

Recommended Video
കേന്ദ്രത്തെ അനുകൂലിച്ച് കായിക-സിനിമ താരങ്ങളും | Oneindia Malayalam
കഴിഞ്ഞ ദിവസം സമാന അഭിപ്രകടനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. ഇന്ത്യുടെ പരാമാധികാരത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയുണ്ടാകില്ല, പുറത്തു നിന്നുള്ളവര്‍ കാഴ്‌ച്ചക്കാര്‍ മാത്രമാണ്, ഞങ്ങളെടുക്കുന്നതാണ് തീരുമാനം എന്നായിരുന്നു സച്ചിന്റെ പ്രതികരണം. നേരത്തെ പോപ് ഗായിക റിഹാന, നടി മിയ ഖലീഫ തുടങ്ങിയവര്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിനെ തിടര്‍ന്നായിരുന്നു സച്ചിന്റെ പ്രതികരണം.നിമിഷങ്ങള്‍ക്കകം വൈറലായ സച്ചിന്റെ ട്വീറ്റിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു.
സച്ചിന്റെ അതേ അഭിപ്രായമാണ് പിടി ഉഷ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപടേണ്ടതില്ല, അത് രാജ്യത്തിന് ചന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും പിടി ഉഷ തന്റെ ട്വീറ്റിലൂടെ വ്യകതമാക്കുന്നു.
സച്ചിന്റെ പ്രതികരണത്തിന് മറുപടിയുമായി ബോളിവുഡ് നടി തപ്‌സി പാനു രംഗത്തെത്തി. നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശ്‌കതിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്. മറ്റുള്ളവര്‍ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രോപ്പഗണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്‌സി പാനു ട്വിറ്ററില്‍ കുറിച്ചത്.












Click it and Unblock the Notifications