Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ചെയ്താല്‍ പിണറായിയേയും പുറത്താക്കും; ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സിപിഎം ഭരിക്കുമെന്ന് എകെ ബാലന്‍

കൊച്ചി: ദുനിയാവ് ഉള്ളിടത്തോളം കാലം കേരളം സി പി ഐ എം ഭരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നും ഐക്യം ശക്തിപ്പെട്ടതുകൊണ്ടാണ് അത് ഇല്ലാതായതെന്നും ബാലന്‍ പറഞ്ഞു. വിഭാഗീയതയ്ക്ക് നേരത്തെ ഏകീകരിച്ച രൂപം ഉണ്ടായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വിഭാഗീയത ഉണ്ടെന്നും അതില്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ ഇല്ലാതാക്കിയാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളം ഭരിക്കാന്‍ പോകുന്നത്. അതിനു പറ്റുന്ന നയരേഖയായിരിക്കും സി പി ഐ എം അവതരിപ്പിക്കുക.

മൊത്തം ജനങ്ങളുടെ പാര്‍ട്ടിയായി സി പി ഐ എമ്മിനെ ജനങ്ങള്‍ മാറ്റുമെന്നും ദുനിയാവ് ഉള്ളിടത്തോളം കാലം സി പി ഐ എമ്മായിരിക്കും ഭരിക്കുകയെന്നു ബാലന്‍ വിശദീകരിച്ചു. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കാനായി. പാര്‍ട്ടിക്കുള്ളില്‍ ഐക്യം ശക്തപ്പെട്ടതുകൊണ്ടാണ് വിഭാഗീയത ഇല്ലാതായതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയെ പ്രതീകമാക്കാനില്ലെന്നും തെറ്റു പറ്റിയാല്‍ നാളെ അദ്ദേഹവും പാര്‍ട്ടിക്കു പുറത്തുപോകുമെന്നും ബാലന്‍ പറഞ്ഞു. വ്യക്തിപരമായ ഉത്തരവാദിത്വം വലുതാണെന്നും അത് നിര്‍വഹിക്കുന്നതില്‍ പിണറായി വിജയന്റേത് ഔട്സ്റ്റാന്റിംഗ് പ്രകടനമാണെന്നും ബാലന്‍ പറഞ്ഞു.

1

പിണറായി വിജയനെ വിമര്‍ശിക്കണമെങ്കില്‍ പിണറായിയെ വിമര്‍ശിക്കും. വി എസിനെ വിമര്‍ശിക്കണമെങ്കില്‍ വി എസിനേയും വിമര്‍ശിക്കും. വിഭാഗീയതയുടെ ചെറിയ തുരുത്ത് താനെ ഇല്ലാതാകും. പ്രതീകങ്ങളെയൊന്നും ഉണ്ടാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ പിണറായി പിന്നിലല്ലെന്നും ബാലന്‍ അഭിപ്രായപ്പെട്ടു. ശരിയായ നയമുള്ള പാര്‍ട്ടി, ബദല്‍ നയമുള്ള പാര്‍ട്ടി, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്നിങ്ങനെയുള്ള തോന്നലുകളുടെ അടിസ്ഥാനനത്തിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും അതിന്റെ തുടര്‍ച്ചയായി രണ്ടാം പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണം നടത്തുന്നതും.

2

പിണറായി പറയുന്നതും കോടിയേരി പറയുന്നതും അക്ഷരം പ്രതി അനുസരിച്ച് ഹലേലൂയ പാടി പിരിയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് ഇന്നേതോ പത്രത്തില്‍ എഴുതിയിട്ടുണ്ട്. അതൊക്കെ ശുദ്ധ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത് നടക്കില്ല. വിമര്‍ശനത്തിന്റേയും സ്വയം വിമര്‍ശനത്തിന്റേയും പാത വെട്ടിത്തെളിയിച്ച് ശരിയായ പാതയില്‍ പാര്‍ട്ടിയെ നയിക്കുന്നതിനായി സധൈര്യം പ്രതികരിക്കുന്നവരാണ് സി പി ഐ എമ്മിന്റെ കേഡര്‍മാര്‍. അതില്‍ എക്‌സ് ഓര്‍ വൈ നോക്കില്ല.

3

അതേസമയം സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായി. രാവിലെ 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പുറമെ 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിക്കുക. തുടര്‍ന്ന് ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി പിരിയും. രണ്ടാം ദിനമായ ബുധനാഴ്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും മൂന്നാം തീയതി നവകേരള നയ രേഖയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും.

4

നാലാം തീയതി രാവിലെയാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുക. പിന്നീട് പുതിയ കമ്മിറ്റി ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും. കോടിയേരി ബാലകൃഷ്ണന്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയാകാനാണ് സാധ്യത. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ഇല്ലാതെയാണ് ഇത്തവണ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്. അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമത്തിലാണ് വി എസ്. സി പി ഐ എം സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി എസ് അച്യുതാനന്ദന്‍ ആയിരുന്നു പതാക ഉയര്‍ത്താറുണ്ടായിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+