Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തും; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ ലഭിച്ച കത്തിൽ പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സാമാജികനുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎയ്ക്ക് വന്ന ഊമകത്തിലാണ് ഇന്ത്യ വിട്ടില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ ലഭിച്ച കത്തിൽ പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

Thiruvanchoor Radhakrishnan

കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിമിനൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണെന്ന് കത്തിൽ പറയുന്നത്. പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ടി.പി വധം നടക്കുന്നത്. അന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ. അതേസമയം സംഭവത്തിൽ തിരുവഞ്ചൂർ രാധകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

തനിക്ക് നിത്യശത്രുക്കളില്ലെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂർ രാഷ്ട്രീയ പ്രവർത്തനത്തിൽ തന്റെ കടമ നിർവ്വഹിക്കുന്നതിനിടെ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കാം ഭീഷണി മുഴക്കിയിട്ടുള്ളതെന്നാണ് തിരുവഞ്ചൂർ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം കേരളത്തിലെ ജയിലിൽ കഴിയുന്ന ആരെങ്കിലുമായിരിക്കാം തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ജയിലിലുള്ളവർ തന്നെയാവാമെന്നും ഊമക്കത്തിന് പിന്നിലെന്ന സംശയവും പ്രകടിപ്പിച്ച അദ്ദേഹം കത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികളായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണി ഉയർന്നെങ്കിലും ഈ വിഷയത്തിൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ഉത്തരവാദിത്വം നിർവഹിക്കുക എന്നല്ലാതെ ഒരു അത്ഭുതവും ഞാൻ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂർ അത് ചെയ്തില്ലെങ്കിൽ ഞാൻ കാലഘട്ടത്തോട് ചെയ്യുന്ന പാപമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+