Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗഷാദ് ഭൂമി വാങ്ങിയത് എളമരം കരീമിന് വേണ്ടി?

elamaram kareem
കോഴിക്കോട്: പിണറായി വിജയന് ശേഷം എളമരം കരീമിനെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയ ശത്രുക്കളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് സി പി എം വിശ്വസിക്കുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളാവട്ടെ, പലതും മുന്‍ വ്യവസായമന്ത്രിയായ കരീമിന് എതിരാണ്. ബന്ധുവായ ടി പി നൗഷാദ് വാങ്ങിക്കൂട്ടിയ ഏക്കറുകണക്കിന് ഭൂമിയാണ് എളമരം കരീമിന് എതിരെ ഉയര്‍ത്തുന്ന തെളിവുകളിലൊന്ന്.

നൂറുകണക്കിന് ഏക്കറുകളാണ് നൗഷാദ് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ പലയിടങ്ങളിലായി വാങ്ങിക്കൂട്ടിയിട്ടുള്ളത്. നാല്‍പതോളം സ്ഥലങ്ങളില്‍ ഇയാള്‍ക്ക് ഭൂമിയുണ്ട് എന്നാണ് ഒരു ടി വി ചാനല്‍ നടത്തിയ അന്വഷണത്തില്‍ തെളിഞ്ഞത്. മാത്രമല്ല, ഭൂവുടമകള്‍ക്ക് പറഞ്ഞ പണം നല്‍കാതെ പറ്റിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇത്തരം നാലുകേസുകളാണ് നൗഷാദിന്റെ പേരിലുള്ളത്.

വിവാദമായ വ്യവസായ പാര്‍ക്ക് വരാനിരുന്ന കിനാലൂരാണ് നൗഷാദിന്റെ ഒരു പ്രധാന തട്ടകം. ഇവിടെ ഏഴ് സ്ഥലങ്ങളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടുള്ളത്. എളമരം കരീം മന്ത്രിയായിരുന്ന കാലത്താണ് ഇവിടെ വ്യവസായ പാര്‍ക്കിന് വേണ്ടി നീക്കങ്ങള്‍ നടത്തിയത്. സി പി എം നേതാക്കള്‍ ഇവിടെ ഭൂമി വാങ്ങിക്കൂട്ടുന്നതായി അന്നേ ആരോപണങ്ങള്‍ ഉണ്ടായരുന്നതുമാണ്.

എന്നാല്‍ ബന്ധുവായ നൗഷാദിന്റെ കാര്യത്തില്‍ തനിക്ക് ഭയപ്പാടൊന്നുമില്ല എന്ന നിലപാടാണ് എളമരം കരീമിന്. താന്‍ നിയമലംഘനം നടത്തിയിട്ടില്ല. കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കാം. നൗഷാദുമായി അകന്ന ബന്ധമുണ്ട് എന്നത് സത്യമാണ് അതേസമയം എളമരം കരീമിന് വേണ്ടിയാണ് നൗഷാദ് ഭൂമി വാങ്ങിയതെന്ന ആരോപണവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+