കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്‍ അധ്യക്ഷനാകുമ്പോള്‍ സിപിഎം അങ്കലാപ്പില്‍; ബിജെപി ബന്ധം നിരത്തി കെ ബാബു

Google Oneindia Malayalam News

കൊച്ചി: പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു. സിപിഎമ്മിനും ബിജെപിക്കും തമ്മിലുള്ള ബന്ധങ്ങള്‍ സൂചിപ്പിച്ചാണ് ബാബുവിന്റെ മറുപടി. എന്തുകൊണ്ടാണ് പുതിയ കെപിസിസി അധ്യക്ഷനായി സുധാകരന്‍ എത്തുമ്പോള്‍ സിപിഎമ്മിന് അങ്കലാപ്പ് എന്ന് അദ്ദേഹം ചോദിക്കുന്നു.

സമനില തെറ്റിയ പോലെയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവുകളായി അദ്ദേഹം നിരവധി കാര്യങ്ങള്‍ എടുത്തു പറയുന്നു. കെ ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

സുധാകരനെ സിപിഎം ഭയക്കുന്നു

സുധാകരനെ സിപിഎം ഭയക്കുന്നു

കെ.പി.സി.സി. അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സി.പി.എം. എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവന. കെ. സുധാകരന്‍ പുതിയ കെ.പി.സി.സി. പ്രസിഡന്റ് ആണെന്ന് അറിഞ്ഞതോടെ സി.പി.എം. അങ്കലാപ്പില്‍ ആയിരിക്കുകയാണ്.

സിപിഎമ്മിന് ധാര്‍മിക അവകാശമുണ്ടോ

സിപിഎമ്മിന് ധാര്‍മിക അവകാശമുണ്ടോ

ഏതെങ്കിലും പാര്‍ട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ സി.പി.എമ്മിന് എന്ത് ധാര്‍മികാവകാശമാണ് ഉള്ളത്? നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ബാലശങ്കര്‍ അല്ലേ ?

കേരളത്തില്‍ ആര്‍.എസ്.എസ്. പിന്തുടര്‍ന്ന അടവുനയത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റതെന്നു തുറന്നു പറഞ്ഞത് ആര്‍.എസ്.എസ്. മുഖപത്രമായ കേസരിയാണ്.

അമിത് ഷായുടെ കല്‍പ്പനകള്‍

അമിത് ഷായുടെ കല്‍പ്പനകള്‍

കേരളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കല്പ്പനകള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളിപുള്ളി വിടാതെ നടപ്പിലാക്കുന്നത്? കേരള നിയമസഭയില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ?

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍

കേരളത്തിലെ സി.പി.എം. നേതൃത്വം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആജ്ഞാനുവൃത്തികളായിട്ടാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇതുപോലുള്ള പ്രസ്താവനകള്‍ പടച്ചുവിടും. എന്തിനേറെ പശ്ചിമബംഗാളില്‍ ആരാ സി.പി.എമ്മിന്റെ മുഖ്യശത്രു. പതിനായിരക്കണക്കിന് സി.പി.എം. അണികള്‍ ആണ് ബംഗാളില്‍ ബി.ജെ.പിയിലേക്ക് ഒഴുകിയത്.

ബിജെപിയിലേക്ക് പോയ ഏക എംഎല്‍എ

ബിജെപിയിലേക്ക് പോയ ഏക എംഎല്‍എ

കേരളത്തില്‍ ബി.ജെ.പിയിലേക്ക് പോയ ഒരേ ഒരു എം.എല്‍.എ. സി.പി.എം. പിന്തുണയില്‍ ജയിച്ച അല്‍ഫോന്‍സ് കണ്ണന്താനം മാത്രമാണ്. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ നരേന്ദ്ര മോദി ഉള്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ ആദരിച്ചു പ്രത്യേക വിരുന്ന് നല്‍കിയ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കെ. സുധാകരനെതിരെ വ്യക്തിഹത്യ നടത്തുന്നത്.

സിപിഎമ്മിന്റെ സമനില തെറ്റിയോ

സിപിഎമ്മിന്റെ സമനില തെറ്റിയോ

കെ സുധാകരനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പ്രസിഡന്റായി നിയമിച്ചത്. കെ.പി.സി.സിയുടെ നിലപാടില്‍ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമാത്രേ! സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എമ്മിന് സമനില തെറ്റിയോ? അതോ കെ.പി.സി.സി. പ്രസിഡന്റിനെ നിയമിക്കും മുന്‍പ് എ.കെ.ജി സെന്ററില്‍ പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണോ? കേരളത്തില്‍ മാത്രം കൊടിയും ഓഫീസും ഉള്ള ഒരു പാര്‍ട്ടിയുടെ അഹങ്കാരമേ ?

സിപിഎമ്മിന്റെ ലക്ഷ്യം

സിപിഎമ്മിന്റെ ലക്ഷ്യം

കഴിവുള്ള എല്ലായിടങ്ങളിലും ഭിന്നിപ്പുകളും പിളര്‍പ്പുകളും ഉണ്ടാക്കുകയാണ് സി.പി.എം. ലക്ഷ്യം. അവര്‍ എത്ര ശ്രമിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ അവര്‍ പ്രചരിപ്പിച്ചതെന്താ, കോണ്‍ഗ്രസുകാര്‍ മോഹഭംഗം വന്ന് ബി.ജെ.പിയിലേക്ക് ഒഴുകാന്‍ പോകുകയാണെന്നാണ്. അതില്‍ നിരശയായപ്പോള്‍ അടുത്ത ഉന്നം കോണ്‍ഗ്രസ് നേതൃത്വ പുനസംഘടനയോടെ കോണ്‍ഗ്രസ് തമ്മിലടിച്ചു തകരുമെന്നാണ്. അതും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഏറ്റവും ഒടുവിലത്തെ ആയുധമായി പുതിയ കെ.പി.സി.സി അധ്യക്ഷനെതിരെ ഒളിയുദ്ധം ആരംഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
ഒരു രോമത്തില്‍ തൊടാന്‍

ഒരു രോമത്തില്‍ തൊടാന്‍

സി.പി.എമ്മിന്റെ ഏക അജണ്ട എങ്ങിനെയും കോണ്‍ഗ്രസ് ക്ഷയിച്ചു കാണണം എന്നതും പകരം ബിജെപി വളരണം എന്നതും ആണ്. ഭരണം കയ്യിലിരുന്നിട്ടും അത് ഉപയോഗിച്ചിട്ടുള്ള സകല സ്വാധീനവും ദുര്‍വിനിയോഗം ചെയ്തിട്ടും കോണ്‍ഗ്രസിന്റെ ഒരു രോമത്തില്‍ തൊടാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സി.പി.എമ്മിന്റെ പ്രലോഭനങ്ങളില്‍ കോണ്‍ഗ്രസ്സുകാര്‍ വീണില്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിലെ ഐക്യം കൃഷ്ണമണിപോലെ കാത്തുരക്ഷിക്കുന്നവരാണെന്നത് ഇനിയും സി.പി.എമ്മുകാര്‍ക്ക് മനസിലായിട്ടില്ല.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

English summary
Former Minister K Babu criticized CPM move against New KPCC President K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X