കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ എംഎല്‍എയ്‌ക്കെന്താ നിയമസഭയില്‍ കാര്യം!!! മുന്‍മന്ത്രി പത്രലേഖകനായി നിയമസഭയില്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ കൂത്തുപറമ്പില്‍ നിന്നും മത്സരിച്ച തോറ്റെങ്കിലും മുന്‍ മന്ത്രി കെപി മോഹനന്‍ ഇനിമുതല്‍ നിയമസഭയിലുണ്ടാകും. നിയമസഭയ്ക്ക് അകത്തളത്തിലോ എംഎല്‍എ കസേരയിലോ അല്ല മീഡിയാ ഗാലറിയാണ് മന്ത്രിയെത്തുന്നത്.

സായാഹ്ന പത്രമായ പടയണിക്കുവേണ്ടി നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ കെപി മോഹനന്‍ ചൊവ്വാഴ്ച നിയമസഭയിലെത്തി. പത്രപ്രവര്‍ത്തകനായി നിയമസഭയിലെത്തിയതിന്റെ ത്രില്ലിലാണ് താനെന്നും സഭാ സമ്മേളനം കഴിയും വരെ പടയണിക്കായി റിപ്പോര്‍ട്ട് ചെയ്യാനെത്തുമെന്നും കെപി മോഹനന്‍ പറയുന്നു.

Read More: മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴയില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ്...

KP Mohanan

പടയണിയുടെ ലേഖകനായി കെപി മോഹനന്‍ നിയമസഭയിലെത്തുമെന്ന് നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. രാവിലെ സഭയിലെത്തിയ പത്രപ്രവര്‍ത്തകരെല്ലാം പുതിയ മാധ്യമപ്രവര്‍ത്തകനെ കണ്ട് അതിശയിച്ചു. പ്രസ്ഗാലറിയില്‍ സഭ കഴിയും വരെ ഉണ്ടാകുമെന്നും ആരും അതിശയിക്കേണ്ടെന്നും മോഹനന്റെ കമന്റ്.

പത്രപ്രവര്‍ത്തകോട് കുശലം പറഞ്ഞും പരിചയം പുതുക്കിയും നിന്ന മുന്‍മന്ത്രി സഭ ആരംഭിച്ചപ്പോള്‍ കര്‍മ്മനിരതനായി. സ്വന്തം സായാഹ്ന പത്രമായ പടയണിയുടെ ലേഖകനും കോളമിസ്റ്റുമായി പത്രപ്രവര്‍ത്തകരംഗത്ത് തിളങ്ങാനാണ് കെപി മോഹനന്റെ തീരുമാനം. 1973ല്‍ കെപി മോഹനന്റെ പിതാവ് പിആര്‍ കുറുപ്പ് ആണ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങുന്നത്.

തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളുള്‍പ്പെടെ ഏറെ പ്രചാരമുള്ള പത്രമാണിത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പേ പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു കെപി മോഹനന്‍. ഇനി പടയണിയുടെ പ്രവര്‍ത്തനവും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോകാനാണ് തീരുമാനം.

English summary
Former Minister KP Mohanan becomes Journalist to report Niyamasabha Procedure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X