കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാദിത്വമാണ് വെളിവാവുന്നത്; സ്വയം അപഹാസ്യനാവുന്നെന്ന് കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. ഭരണഘടനാ പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ തയ്യാറാവണണമെന്ന് കെ കെ ശൈലജ പറഞ്ഞു. രാഷ്ട്രീയ സ്വാധീനമില്ലാത്തയിടങ്ങളില്‍ കേന്ദ്ര ഭരണത്തിന്റെ മറവില്‍ ഗവര്‍ണര്‍മാര്‍ വഴി രാഷ്ട്രീയം നടപ്പിലാക്കുകയെന്ന ബി ജെ പി-ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമായി ഗവര്‍ണര്‍ മാറുന്നത് ശരിയല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

kerala

ഗവര്‍ണര്‍ നിയമനം രാഷ്ട്രീയമാണ് എന്നാല്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍ സ്പീക്കറും ഗവര്‍ണറുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുകയെന്നത് ജനാധിപത്യ മര്യാദയാണ്. സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത് ഗവര്‍ണറാണ്. എന്റെ ഗവണ്‍മെന്റിന്റെ നയം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്നത്. അവിടെ രാഷ്ട്രീയ വിദ്വേഷം വച്ച് നയപ്രഖ്യാപനത്തെ ഗവര്‍ണര്‍മാര്‍ എതിര്‍ക്കാറില്ല. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സഹായിക്കുക എന്നതാണ് സാധാരണയായി ഗവര്‍ണര്‍മാര്‍ ചെയ്തുവരുന്നത്.

 'സച്ചിന് മുഖ്യമന്ത്രി സ്ഥാനം നൽകാനാവില്ല'; മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട്? വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ 'സച്ചിന് മുഖ്യമന്ത്രി സ്ഥാനം നൽകാനാവില്ല'; മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട്? വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ

എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി ഗവര്‍ണര്‍ പദവി ബി ജെ പി ദുര്‍വിനിയോഗം ചെയ്യുന്നുവെന്നതാണ് സ്ഥിതി. സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കേരള ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനം ഇതേവരെ നടക്കാത്തൊരു കാര്യമാണ്. സാധാരണയായി ഗവര്‍ണര്‍മാര്‍ ഇതുപോലെ പത്രസമ്മേളനം നടത്തി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ കേരളാ ഗവര്‍ണര്‍ ഒന്നരമണിക്കൂര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ യാതൊരു കാര്യവും സര്‍ക്കാറിനെതിരെ ഉന്നയിക്കാനും സാധിച്ചിട്ടില്ല.

ആഘോഷ ദിവസങ്ങളില്‍ മാത്രം; ഒരു ലിറ്റര്‍ 'കിങ്ങിണി'ക്ക് 1000 രൂപ, ചാലക്കുടിയില്‍ എക്സൈസുകാര്‍ കണ്ടത്ആഘോഷ ദിവസങ്ങളില്‍ മാത്രം; ഒരു ലിറ്റര്‍ 'കിങ്ങിണി'ക്ക് 1000 രൂപ, ചാലക്കുടിയില്‍ എക്സൈസുകാര്‍ കണ്ടത്

ഇതിലൂടെ ഗവര്‍ണര്‍ സ്വയം അപഹാസ്യനാവുകയാണ് ചെയ്തത്. കേവല രാഷ്ട്രീയ പ്രസംഗത്തിനും ആരോപണത്തിനുമപ്പുറം ഒന്നര മണിക്കൂറോളം സമയമെടുത്ത് ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. നിഷ്പക്ഷമായ ഒരു പദവിയിലിരിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമാണുള്ളതെന്ന് പറയുന്നതും അനൗചിത്യമാണ്. ഇത്തരം നടപടികളിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാദിത്വമാണ് വെളിവാവുന്നതെന്നും കെ കെ ശൈജല വ്യക്തമാക്കി.

രാവിഷ് കുമാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ്രാവിഷ് കുമാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ്

അതേസമയം, ഗവര്‍ണര്‍ക്കെതിരെ എല്‍ ഡി എഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി. ഭരണഘടന തത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ ഇടത് നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണമെന്നും ആര്‍ എസ് എസിന്റെ സ്വയം സേവകനായി പ്രവര്‍ത്തിക്കരുതെന്നുമാണ് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്.

English summary
Former minister KK Shailaja criticized Governor Arif Muhammad Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X