മുന്‍ മന്ത്രി കെ പി നൂറുദ്ദീന്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി നൂറുദീന്‍ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് സെറിബ്രല്‍ ഹെമറേജ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് പുതിയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്കു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

കരുണാകരന്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന കെ പി നൂറുദ്ദീന്‍ തുടര്‍ച്ചയായി അഞ്ചുതവണ പേരാവൂരില്‍ നിന്നും നിയമസഭയില്‍ എത്തി. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1982-87 കാലഘട്ടത്തിലാണ് കരുണാകരന്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നത്.












Click it and Unblock the Notifications