Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണി കുറ്റവിമുക്തൻ

തിരുവനന്തപുരം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുൻ മന്ത്രി എംഎം മണി കുറ്റവിമുക്തൻ. മന്ത്രി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. മൂന്ന് പേരുടെയും വിടുതൽ ഹർജി ഹൈക്കോടതി അംഗീകരിച്ചു.

06-1483680732-mm-mani-1-28-149

എം എം മണിയുടെ വൺ ടൂ, ത്രീ പ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിൽ പുനരന്വേഷണത്തിന് വഴി തുറന്നത്. തുടർന്ന് മണിയുൾപ്പെടെയുള്ള മൂന്ന് ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 44 ദിവസത്തോളമാണ് നേതാക്കൾ റിമന്റിൽ കഴിഞ്ഞത്.
1982 നവംബർ 13നാണ് യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. എം എം മണിയും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന ജയചന്ദ്രനുമടക്കമുള്ളവർ ഗൂഡാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു കേസ്. മുൻപ് കേസിലെ 9 പ്രതികളേയും വെറുതേ വിട്ടിരുന്നു. എന്നാൽ 2012 മെയ് 25 ന് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി മണക്കാട് വെച്ച് നടത്തിയ വിവാദ പ്രസംഗത്തോടെയായിരുന്നു കേസിൽ പുനരന്വേഷണം നടന്നത്.

തുടർന്ന് സെഷൻസ് കോടതിയിൽ മണി ഉൾപ്പെടെയുള്ള മൂന്ന് പേർ വിടുതൽ ഹർജി നൽകിയിരുന്നു. എന്നാൽ വിചാരണ നേരിടണമെന്നതായിരുന്നു സെഷൻസ് കോടതിയുടെ ഉത്തരവ്. തുടർന്നാണ് വിടുതൽ ഹർജിയുമായി മണി ഹൈക്കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    അതേസമയം നീതി നിഷേധമാണ് ഉണ്ടായതെന്നും കൂടുതൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അഞ്ചേരി ബേബിയുടെ സഹോദരൻ അഞ്ചേരി ജോർജ് പറഞ്ഞു. പാർട്ടിയുമായി കൂടുതൽ ആലോചിച്ച് കൂടുതൽ നടപടി സ്വീകരിക്കും. 82 ൽ തന്നെ കേസ് അട്ടിമറിക്കപ്പെട്ടിരുന്നു. നീതി കിട്ടും എന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+