കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലുകളുടെ മരണം; സൈജുവനെതിരെ നിര്‍ണായക വിവരങ്ങള്‍, സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവെന്ന് പൊലീസ്

Google Oneindia Malayalam News

കൊച്ചി: എറണാകുളം വൈറ്റിലയില്‍ ഹോളിടെ ഇന്‍ ഹോട്ടലിന് സമീപം വാഹനാപകടത്തില്‍ മുന്‍ മിസ് കേരള വിജയി ആന്‍സി കബീറും, റണ്ണറപ്പ് അഞ്ചന ഷാജന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ സൈജു തങ്കച്ചനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. പ്രതിയായ സൈജു തങ്കച്ചന്‍ ലഹരിക്കടിമയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ എച്ച് നാഗരാജു പറഞ്ഞു.

2011ല്‍ ട്വിറ്ററില്‍ചേര്‍ന്നു; കമ്പിനിയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചു, ഇതാണ് പരാഗ് അഗര്‍വാള്‍2011ല്‍ ട്വിറ്ററില്‍ചേര്‍ന്നു; കമ്പിനിയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചു, ഇതാണ് പരാഗ് അഗര്‍വാള്‍

പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണെന്നും സൈജു ഉപദ്രവിച്ച സ്ത്രീകള്‍ ആരെങ്കിലുമുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ഉടന്‍ തയ്യാറാണെന്നും എച്ച് നാഗരാജു പറഞ്ഞു. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സൈജുവാണ് ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്ഥലം വരെ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഓടി കാര്‍ ഓടിച്ചിരുന്നത്. ഇതാണ് അപകടകരണമെന്നാണ് പൊലീസ് ഉറപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

1

സൈജുവിന് പല ഡിജെ പാര്‍ട്ടികളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്ന ഇടപാടുകളുണ്ടായിരുന്നുവെന്നും ഇദ്ദേഹം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യം പൊലീസിനോട് സൈജു തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. മോഡലുകള്‍ അപകടത്തില്‍പെട്ട ദിവസം അന്ന് രാത്രി ഡി ജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് മോഡലുകള്‍ കൊല്ലപ്പെട്ട അന്ന് രാത്രി മോഡലുകള്‍ മടങ്ങിയ ശേഷം ഇവര്‍ സഞ്ചരിച്ച കാറിനെ സൈജു പിന്തുടര്‍ന്നുവെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കുണ്ട
ന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തുകയായിരുന്നു വെന്നും അവിടെ വച്ചും തര്‍ക്കം നടന്നിരുന്നുവെന്നും പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു..വൈരാഗ്യത്തോടെ പെരുമാറി; നടി പ്രവീണയുടെ പരാതിയിൽ 22 കാരൻ അറസ്റ്റിൽമോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു..വൈരാഗ്യത്തോടെ പെരുമാറി; നടി പ്രവീണയുടെ പരാതിയിൽ 22 കാരൻ അറസ്റ്റിൽ

2

ഫോര്‍ട്ട് കൊച്ചി ഹോട്ടലില്‍ അപകടം നടന്ന ഭാഗം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മോഡലുകളും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ട ശേഷം ഓഡി കാറില്‍ നിന്നറങ്ങി ഒരാള്‍ നോക്കുന്നതും അത് പോല തിരിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്യുകയും.

3

അപകടത്തില്‍പ്പെട്ട മോഡലുകളും മദ്യപിച്ചിരുന്നുവെന്നും ശ്രദ്ധിച്ച് പോകണമെന്ന് പറയാനാണ് താന്‍ കാറിനെ പിന്തുടര്‍ന്നതെന്നുമാണ് സൈജു ആദ്യഘട്ടത്തില്‍ പൊലീസിന് നല്‍കിയ മറുപടി.പിന്നീട് സൈജു തങ്കച്ചന്‍ ഒളിവില്‍പോകുകായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇത് ഹൈക്കോടതി തീര്‍പ്പാക്കിയതോടെ ഈ മാസം 26-ന് സൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാള്‍ സഞ്ചരിച്ച ഔഡി കാറും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നരഹത്യ, സ്തീകളെ അനുവാദമില്ലാതെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ പൊലീസ് ചുമത്തിയത്.

ഷര്‍ജീല്‍ ഇമാമിന് ജാമ്യം; ആ പ്രസംഗത്തില്‍ തെറ്റില്ലെന്ന് ഹൈക്കോടതി, ജയില്‍ മോചിതനാകില്ലഷര്‍ജീല്‍ ഇമാമിന് ജാമ്യം; ആ പ്രസംഗത്തില്‍ തെറ്റില്ലെന്ന് ഹൈക്കോടതി, ജയില്‍ മോചിതനാകില്ല

4

കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ കാര്‍ നിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞ. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായതായും ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തുവെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.

5


പാര്‍ട്ടിക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് സൈജു പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സൈജുവിന്റെ ഫോണില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ടെന്നും ഫോണിലെ വീഡിയോകളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണെന്നുമാണ് പുറത്ത് വരുന്ന വിവരം. ചിത്രങ്ങളിലുള്ള പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നും സൈജുവിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കുമെന്നും സൈജുവിനെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

ഷിബു ഇനി ഒറ്റയ്ക്കല്ല; ആ കുറിപ്പ് കണ്ടതോടെ ജീവിതത്തില്‍ തണലായി സോണിയ എത്തിഷിബു ഇനി ഒറ്റയ്ക്കല്ല; ആ കുറിപ്പ് കണ്ടതോടെ ജീവിതത്തില്‍ തണലായി സോണിയ എത്തി

6

ഇന്റീരിയര്‍ ഡിസൈന്‍ ഡിപ്ലോമ മാത്രമാണ് സൈജുവിന്റെ വിദ്യഭ്യാസം. അടുത്തിടെ സ്വന്തമാക്കിയ ആഡംബര കാറുകളിലായിരുന്നു സൈജുവിന്റെ യാത്രകളത്രയും. ലഹരിമരുന്ന് ഇടപാടുകളിലൂടെയാണോ സൈജു ഇതിനൊക്കെയുള്ള പണം സമ്പാദിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും അന്വേഷിക്കുന്നത്. മോഡലുകളെ പിന്തുടര്‍ന്ന സൈജുവിന്റെ കാറും വസ്തുക്കളും കോടതയില്‍ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.

Recommended Video

cmsvideo
സിനിമാ നടന്മാരും ഹോട്ടലിൽ ഉണ്ടായിരുന്നു..മോഡലുകളുടെ മരണത്തിൽ അടിമുടി ദുരൂഹത | Oneindia Malayalam
7

സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഈ മാസം ഒന്നാം തിയതി അര്‍ധരാത്രിയാണ് മുന്‍ മിസ് കേരള വിജയിയും, റണ്ണറപ്പുമായ, ആന്‍സി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഇരുവരും സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. മോഡലുകള്‍ സംഭവ സ്ഥല്ത്ത് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയില്‍ വച്ചും മരിച്ചു. വണ്ടിയോടിച്ചിരുന്ന അബ്ദുറഹിമാന്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച്‌ മരിച്ചു; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍, ഹൃദയം നടുക്കുന്ന കാഴ്ചഒന്നര വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച്‌ മരിച്ചു; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍, ഹൃദയം നടുക്കുന്ന കാഴ്ച

English summary
former miss kerala winners ancy kabeer death; Police have released more information against saiju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X