കോണ്‍ഗ്രസ് വിട്ട് മുന്‍ എംഎല്‍എ കെകെ ഷാജു: ഇനി സിപിഎമ്മിനൊപ്പം, എംവി ഗോവിന്ദന്‍ സ്വീകരിക്കും
സമീപകാലത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടികളാണ് സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂർ, വിക്ടർ തോമസ് തുടങ്ങിയ ഒരുകൂട്ടം നേതാക്കള്‍ പാർട്ടി വിടുകയുണ്ടായി. കോണ്‍ഗ്രസില്‍ നിന്നും പോയത് പത്തനംതിട്ട ഡി സി സി അധ്യക്ഷനായ ബാബു ജോർജാണ്. ഇപ്പോഴിതാ വീണ്ടും മറ്റൊരു പ്രമുഖ നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്.
മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജുവാണ് പാർട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം സി പി എമ്മില്‍ ചേരും. ഈ മാസം 12 ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഷാജുവിനെ സി പി ഐ എമ്മിലേക്ക് സ്വീകരിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ വ്യക്തിയാണ് കെ കെ ഷാജു. 1980-ൽ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിൽ കഴിയുകയും സി പി ഐ എമ്മിൽ അംഗമാവുകയും ചെയ്തു. കെ ആർ ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോള്‍ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് പാർട്ടി വിട്ട ഷാജു ഗൗരിയമ്മ രൂപീകരിച്ച ജെ എസ് എസില്‍ ചേർന്നു.
ജെ എസ് എസില്‍ ഉന്നത പദവി വഹിച്ചിരുന്ന അദ്ദേഹം 2001ലും 2006ലും പന്തളം മണ്ഡലത്തിൽ നിന്ന് ജെഎസ്എസ് എം എൽ എയായിരുന്നു. നാല് തവണ സി പി എം തുടർച്ചയായി വിജയിച്ച മണ്ഡലം കെ കെ ഷാജുവിലൂടെ പിടിച്ചെടുക്കാന്‍ സാധിച്ചത് യു ഡി എഫിന് അന്ന് വലിയ രാഷ്ട്രീയ മുന്‍തൂക്കം നല്‍കിയിരുന്നു. 2011 ല്‍ മാവേലിക്കരയില്‍ മത്സരിച്ചെങ്കിലും സി പി എമ്മിലെ ആർ രാജേഷിനോട് പരാജയപ്പെട്ടു.
പിന്നീട് ഗൗരിയമ്മ യു ഡി എഫ് വിട്ടപ്പോൾ ഒപ്പം പോകാതിരുന്ന ഷാജു 2012 ല്‍ കോൺഗ്രസിൽ ചേർന്നു. 2016 ല്‍ അടൂരില്‍ നിന്നും 2021 ല്‍ മാവേലിക്കരയില്‍ നിന്നും കോണ്‍ഗ്രസ് ഷാജുവിനെ മത്സരിപ്പിച്ചെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു. ആർ രാജേഷ് മാറിയതോടെ മാവേലിക്കരയില്‍ കോണ്‍ഗ്രസും ഷാജുവും ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡി വൈ എഫ് ഐ നേതാവ് കൂടിയായ അരുണ്‍കുമാറിനോട് ഷാജു പരാജയപ്പെട്ടു.
-
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications