കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിന്തയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ മുട്ടുകുത്തി, അഭിവാദ്യങ്ങള്‍ സഖാവെ'; പരിഹാസവുമായി ശബരിനാഥന്‍

ശമ്പളവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോമിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Google Oneindia Malayalam News
sabarinathan

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സര്‍ക്കാര്‍ ശമ്പളകുടിശിക അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരിനാഥന്‍ രംഗത്ത്. ദീര്‍ഘ കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശമ്പളകുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ശബരിനാഥന്റെ പരിഹാസം.

ചിന്തയ്ക്ക് കുടിശിക ഉണ്ടായിരുന്ന എട്ടര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ചിന്ത ആവശ്യപ്പെട്ടത് പ്രകാരമാണ് തുക അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ട നേതാക്കള്‍ രംഗത്തെത്തിയത്.

Sthree Sakthi SS 349 Result: നിങ്ങള്‍ക്കാണോ 75 ലക്ഷത്തിന്റെ ഭാഗ്യം; സ്ത്രീ ശക്തി ലോട്ടറി ഫലംSthree Sakthi SS 349 Result: നിങ്ങള്‍ക്കാണോ 75 ലക്ഷത്തിന്റെ ഭാഗ്യം; സ്ത്രീ ശക്തി ലോട്ടറി ഫലം

8,50,000 രൂപ കുടിശ്ശികയാണ് മുന്‍കാലപ്രാബല്യത്തില്‍ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്. ചിന്തയുടെ നിരന്തര അഭ്യര്‍ത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സര്‍ക്കാര്‍ മുട്ട് മടക്കിയത് . താന്‍ ഒരു ശുപാര്‍ശയും നല്‍കിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പറഞ്ഞത് ഒരു സൈക്കളോജിക്കല്‍ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു .

പ്രതിമാസം 10 ലക്ഷം വേണമെന്ന് ഹസിന്‍ ജഹാന്‍.. കോടതി ഉത്തരവ് ഇങ്ങനെ; ഷമിക്ക് കനത്ത തിരിച്ചടിപ്രതിമാസം 10 ലക്ഷം വേണമെന്ന് ഹസിന്‍ ജഹാന്‍.. കോടതി ഉത്തരവ് ഇങ്ങനെ; ഷമിക്ക് കനത്ത തിരിച്ചടി

2016 ല്‍ യുവജനകമ്മീഷന്‍ അധ്യക്ഷയാകുമ്പോള്‍ 50000 രൂപയായിരുന്നു ചിന്ത ജെറോമിന് ശമ്പളമായി ലഭിച്ചിരുന്നത്. ഇക്കാലത്ത് അധ്യക്ഷ സ്ഥാനത്തെ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയിരുന്നില്ല. 2018ല്‍ ഒരു ലക്ഷമായി ശമ്പളം തീരുമാനിച്ചു. എന്നാല്‍ പിന്നീട് ഇതിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വിവാദമുയര്‍ന്നത്. ശബരിാഥന്റെ വാക്കുകളിലേക്ക്...

ക്യാപ്‌സുല്‍
- -
ദീര്‍ഘ കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശമ്പളകുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങള്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശമ്പളം ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയത്തോടെ 14 / 10/2016 മുതല്‍ 25 / 05 / 2018 വരെയുള്ള 17 മാസങ്ങള്‍ക്കുള്ള 8,50,000 രൂപ കുടിശ്ശികയാണ് മുന്‍കാലപ്രാബല്യത്തില്‍ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.

ചിന്തയുടെ നിരന്തര അഭ്യര്‍ത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സര്‍ക്കാര്‍ മുട്ട് മടക്കിയത്. താന്‍ ഒരു ശുപാര്‍ശയും നല്‍കിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പറഞ്ഞത് ഒരു സൈക്കളോജിക്കല്‍ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ലാല്‍ സലാം സഖാവെ

കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍

English summary
Former MLA Sabarinathan mocked Chinta Jerome after the state government sanctioned salary arrears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X