മുൻ എംഎൽഎ സെൽവരാജ് അറസ്റ്റിൽ; സിപിഎമ്മിനെ കുടുക്കാൻ സ്വന്തം വീട് കത്തിച്ചു, സ്വയം 'പെട്ടു' !
Recommended Video

തിരുവനന്തപുരം: മുൻ എംഎൽഎ സെൽവരാജും ഗൺമാൻ പ്രവീൺ ദാസും അറസ്റ്റിൽ. സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ട കേസിലാണ് ശെൽവരാജൻ അറസ്റ്റിലായത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടായിരുന്നു സെൽവരാജന്റെ നെടിയാങ്കോടെ ദിവ്യ സദനത്തിന് തീവെച്ചത്. വീടിനടുത്തുള്ള പോലീസ് സംരക്ഷണത്തിനായി കെട്ടിയ ടെൻറിനും തീപിടിച്ചിരുന്നു. ഇതോടെ എൽഡിഎഫിനെതിരെ യുഡിഎഫും സെൽവരാജും പ്രചരണത്തിനിറങ്ങുകയായിരുന്നു. 2012ൽ ശെൽവരാജ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സംഭവം.
സിപിഎം സംസ്ഥാന കമ്മറ്റി അംഗം ആനാവൂർ നാഗപ്പൻ, ലോക്കൽ സെക്രട്ടറി വി താണുപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച് തീവെച്ചെന്നും തന്നെയും കുടുംബത്തെയും വക വരുതുകയായിരുന്നു ലക്ഷ്യമെന്നും കാണിച്ച് സെൽവരാജ് പോലീസിൽ പരാതിയും നൽകി. അന്നത്തെ യുഡിഫ് കാലത്തെ പോലീസ് അന്വേഷണത്തിലും വാദി പ്രതിയാകുന്ന ഘട്ടമെത്തിയിരുന്നു. തെങ്ങിൻ ചുവട്ടിൽ കടലാസ് കത്തിച്ചപ്പോൾ തീപ്പൊരു വീണതാകാമെന്ന് കാണിച്ച് ശെൽവരാജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തയച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടന്നു.

കേസ് പിൻവലിക്കാൻ കഴിഞ്ഞില്ല... കാരണം?
വീട് മാത്രമല്ല, കത്തിയത് പോലീസ് ടെന്റ് അടക്കമായതാണ് ശെൽവരാജൻ കുടുങ്ങിയത്. പോലാസ് ടെന്റ് അടക്കമുള്ള സർക്കാർ മുതൽ കത്തിയതുകൊണ്ട് തന്നെ ശെൽവരാജിന് യുഡിഎഫ് കാലത്തും കേസ് പിൻവലിക്കാൻ സാധിച്ചില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ കുടുങ്ങി
പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് ശെൽവരാജും ഗൺമാനും ചേർന്ന് വീടിന് തീയിടുകയാണെന്ന് കണ്ടെത്തിയത്. തീയിട്ടതിനു ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച ഫോൺ നമ്പറിന്റെ പിന്നാലെ പോയപ്പോഴാണ് പോലീസിന് ആദ്യ തെളിവ് ലഭിച്ചത്. പാറശാല കേന്ദ്രീകരിച്ചുള്ള ഒരു മണലൂറ്റുകാരന്റെ നമ്പറായിരുന്നു അത്.

ആ ഫോൺ നമ്പർ...
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച മണലൂറ്റുകാരന്റെ നമ്പർ സെൽവരാജിന്റെ ഗൺമാനാണ് ഉപയോഗിച്ചു വന്നത്. തന്റെ മൊബൈൽ നഷ്ടപ്പെട്ട കാര്യം മണലൂറ്റുകാരൻ നേരത്തെ തന്നെ പോലീസിൽ പരാതചി നൽകിയിരുന്നു. വീടിന് തീവെച്ച ശേഷം ഗൺമാൻ തന്നെയാണ് പേലീസിനെ വിവരമറിയിച്ചത് എന്ന് പോലീസിന് വ്യക്തമായി.

വേളാങ്കണ്ണിയിൽ പോയില്ല...
എന്നാൽ സംഭവം നടക്കുമ്പോൾ വേളാങ്കണ്ണിയിൽ പോയിരിക്കുകയാണെന്നും വീട്ടിലുണ്ടായിരുന്നില്ലെന്നുമായിരുന്നു സെൽവരാജ് പോലീസിൽ മൊഴി നൽകിയത്. എന്നാൽ ഈ ദിവസങ്ങളിൽ അദ്ദേഹം ആ പരിസരങ്ങളിൽ തന്നെ ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പോലീസിന് വ്യക്തമായ തെളിവ് കിട്ടിയെന്ന് അറിഞ്ഞതോടെ സെൽവരാജും ഗൺമാനും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications