കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ശോഭനാ ജോര്‍ജ്? ഇടതുപാളയത്തിലെത്തിയ വഴി ഇങ്ങനെ... കേരളം ഇളക്കിമറിച്ച വ്യാജരേഖാ കേസ്

ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ എല്‍ഡിഎഫ് പാളയത്തിലെത്തിയിരിക്കുകയാണ് ശോഭന ജോര്‍ജ്.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നിരവധി തവണ എംഎല്‍എ ആയ വ്യക്തിയാണ് ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ നിന്ന് മൂന്ന് തവണ അവര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തയായ പോരാളിയായിരുന്നു അവര്‍. പക്ഷേ ഇടക്കാലത്ത് അവര്‍ കോണ്‍ഗ്രസുമായി അകന്നു. അതിന് നിരവധി കാരണങ്ങളുമുണ്ട്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വ്യാജരേഖാ കേസിലെ ഒന്നാം പ്രതിയായിരുന്നു ശോഭന ജോര്‍ജ്. സീറ്റ് ലഭിക്കാതെ വന്നതോടെ തനിച്ച് ചെങ്ങന്നൂരില്‍ നിന്ന് ജനവധി തേടിയ ചരിത്രവും ശോഭനയ്ക്കുണ്ട്. ഇത്തവണ അവര്‍ തനിച്ച് മല്‍സരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു പ്രബല മുന്നണികള്‍ക്ക്. അവര്‍ മല്‍സരിക്കുന്നില്ലെന്ന വിവരം വന്നെങ്കിലും കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വകയില്ല. കാരണം ശോഭന ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. ഇടതുസ്ഥാനാര്‍ഥിക്ക് വേണ്ടി അവര്‍ പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണ് ശോഭനാ ജോര്‍ജിന്റെ കൂടുമാറ്റത്തിന് വഴിയൊരുങ്ങിയത്...

 കോണ്‍ഗ്രസിന് പുതിയ ശത്രുക്കള്‍; കുതന്ത്ര രാഷ്ട്രീയ കളരി!! എല്ലാം ബിജെപി കളിയെന്ന് ആരോപണം കോണ്‍ഗ്രസിന് പുതിയ ശത്രുക്കള്‍; കുതന്ത്ര രാഷ്ട്രീയ കളരി!! എല്ലാം ബിജെപി കളിയെന്ന് ആരോപണം

മൂന്ന് തവണ എംഎല്‍എ

മൂന്ന് തവണ എംഎല്‍എ

1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ചെങ്ങന്നൂരില്‍ മല്‍സരിച്ച് ജയിച്ചിട്ടുള്ള വ്യക്തിയാണ് ശോഭന ജോര്‍ജ്. 2006ല്‍ ശോഭന ജോര്‍ജിന്റെ സീറ്റില്‍ പിസി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് അവര്‍ പാര്‍ട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ കോണ്‍ഗ്രസിന് അനഭിമതയായി ശോഭന. പിന്നീട് പാര്‍ട്ടിയുമായി തീര്‍ത്തും അകന്ന അവര്‍ 2016ല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മല്‍സരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. വിഷ്ണുനാഥിന്റെ പരാജയത്തിന് ഒരുപരിധി വരെ ശോഭന കാരണമായിരുന്നുവെന്ന് പറയുന്നത് ശരിയാണ്.

വ്യാജരേഖാ കേസ്

വ്യാജരേഖാ കേസ്

ശോഭന ജോര്‍ജ് ഉള്‍പ്പെട്ട വ്യാജരേഖാ കേസ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായി ശോഭനയുടെ പേര് വന്നതോടെയാണ് പാര്‍ട്ടി നേതൃത്വത്തിന് അവരോട് മടുപ്പ് തോന്നിയതെന്ന് നേതാക്കള്‍ പറയുന്നു. മന്ത്രിയായിരുന്ന കെവി തോമസിന്റെ പ്രതിഛായ തകര്‍ക്കാന്‍, അദ്ദേഹത്തെ 332 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി ഇന്റലിജന്‍സ് ഡിജിപിയുടെ പേരില്‍ വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രതിഛായ തകര്‍ത്ത് മന്ത്രിപദം കരസ്ഥമാക്കാന്‍ ശോഭന കളിച്ചുവെന്നായിരുന്നു ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ അടുത്തയാളായി അറിയപ്പെട്ട വ്യക്തിയായിരുന്നു ശോഭന.

ഇടതുമുന്നണിക്ക് ഗുണമാകുമോ

ഇടതുമുന്നണിക്ക് ഗുണമാകുമോ

1991, 1996, 2001 കാലങ്ങളില്‍ ചെങ്ങന്നൂരിലെ പ്രതിനിധീകരിച്ച് സഭയിലെത്തിയ വ്യക്തിയാണ് ശോഭന ജോര്‍ജ്. 2006ല്‍ പക്ഷേ, വിഷ്ണു നാഥിനെയാണ് പാര്‍ട്ടി മല്‍സരിപ്പിച്ചത്. 2011ലും വിഷ്ണുനാഥ് തന്നെ മല്‍സരിച്ചു. വിഷ്ണുനാഥിന്റെ തുടര്‍ച്ചയായ വിജയം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ശോഭന ജോര്‍ജിനെ പൂര്‍ണമായും അകറ്റി. 2016 ല്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഷ്ണുനാഥ് പരാജയപ്പെട്ടതിന് കാരണം ശോഭനയുടെ സ്ഥാനാര്‍ഥിത്വമാണെന്ന് വിലയിരുത്തലുണ്ടായി. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ എല്‍ഡിഎഫ് പാളയത്തിലെത്തിയിരിക്കുകയാണ് ശോഭന ജോര്‍ജ്. അവരുടെ സാന്നിധ്യം ഇടതുമുന്നണിക്ക് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന; ബിജെപിയെ കൊട്ടുംമുമ്പ് പണികിട്ടി!! ടിക്കറ്റ് വേണംകര്‍ണാടകയില്‍ കോണ്‍ഗ്രസിന് പുതിയ തലവേദന; ബിജെപിയെ കൊട്ടുംമുമ്പ് പണികിട്ടി!! ടിക്കറ്റ് വേണം

English summary
Shobhana George to LDF Campaign in Chengannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X