കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം തൊട്ടടുത്താണ്, പണത്തിന് ആരെയും രക്ഷിക്കാനാകില്ല, ഇന്നസെന്റിനും പറയാനുണ്ട് ചിലകാര്യങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂന് പൂര്‍ണപിന്തുണയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് സര്‍ക്കാരിന് ലഭിക്കുന്നത.സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവച്ച ബ്രേക്ക് ദ ചെയിന്‍ ചാലഞ്ചിന് മികച്ച പിന്തുണയാണ് ലഭിച്ചത്. കൊറോണ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ ചില കാര്യ ഒര്‍മ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്.

വ്യക്തിപരമായ മുന്‍കരുതലുകള്‍ നിര്‍ണായകം

വ്യക്തിപരമായ മുന്‍കരുതലുകള്‍ നിര്‍ണായകം

ഇന്ത്യ മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ നമ്മള്‍ ഒരോരുത്തരും എടുക്കുന്ന വ്യക്തിപരമായ മുന്‍കരുതലുകള്‍ നിര്‍ണായകമാണെന്ന് ഇന്നസെന്‍് പറയുന്നു. ഇന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഡനത കര്‍ഫ്യൂവീന്റെ പ്രധാന്യം ജനങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യമായെന്ന് ഇന്നസെന്റ് പറഞ്ഞു. മാതൃഭൂമി ചാനലിന് അനുവദിച്ച അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

മരണം തൊട്ടടുത്ത്

മരണം തൊട്ടടുത്ത്

ആദ്യമായാണ് നമ്മള്‍ ഇങ്ങനയൊരു ഭീതിയിലൂടെ കടന്നുപോകുന്നത്. ഒരിക്കല്‍ ക്യാന്‍സര്‍ അതിജീവിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അതുപോലെയല്ല. ഇത് എല്ലാവരും കൂടെ നേരിടേണ്ട ഒന്നാണ് . മരണം തൊട്ടടുത്ത് വന്ന് നില്‍ക്കുന്ന അവസ്ഥയിലാണണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തിയാിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

 90 പേര്‍ വസൂരി വന്നു മരിച്ചു

90 പേര്‍ വസൂരി വന്നു മരിച്ചു

കുട്ടിക്കാലത്ത് 90 പേര്‍ വന്നുമരിച്ച സംഭവവും ഇന്നസെന്റ് ഒര്‍ത്തെടുത്തു. അന്ന് മരിച്ചവരയൊക്കെ ഒരു കുഴിയാണ് അടക്കം ചെയ്തതെന്ന് അറിയിച്ച. ക്രൈസ്റ്റ് കോളേജിരിക്കുന്ന മങ്ങാടിക്കുന്നിലാണ് അവരെ അടക്കം ചെയ്തത്. അവിടെ ഒരു വസൂരിപ്പുരയുണ്ടായിരുന്നു. രോഗം ബാധിക്കുന്നവരെ അവിടെയാണ് കതാമസിപ്പിക്കുക. അവരുടെ കരച്ചില്‍ രണ്ട് കിലോമീറ്ററിനപ്പുറം വരെ കേള്‍ക്കാമായിരുന്നു. ഇന്ന് കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോള്‍ സംഭവിക്കുന്നത് അതു തന്നെയാണ്. രോഗം വന്നാല്‍ എല്ലാലരും ഒറ്റയ്ക്കാണ്.

അമ്മയുടെ പ്രസിഡന്റായിരുന്നപ്പോള്‍

അമ്മയുടെ പ്രസിഡന്റായിരുന്നപ്പോള്‍

അമ്മയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ഒരിക്കല്‍ മകന്‍ എന്നോട് പറഞ്ഞു. ഈ അപ്പന്‍ വലിയ സംഭവമാണ്, പേടിയില്ല. ഒറ്റയ്ക്കാണ് ഇത്രകാലം സംഘടനയെ കൊണ്ടുപോയത്. അപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു, പേടിയുണ്ടാകണമെങ്കില്‍ കുറച്ച് ബുദ്ധിവേണം എന്ന്. ഇന്നത്തെ മിക്കയാളുകളുടെ നിലപാട് കാണുമ്പോള്‍ എനിക്കും അത് തന്നെയാണ് തോന്നുന്നത്. പേടി വേണെങ്കില്‍ കുറച്ച് ബുദ്ധിവേണം.

പണത്തിന് ആരെയും രക്ഷിക്കാനാവില്ല

പണത്തിന് ആരെയും രക്ഷിക്കാനാവില്ല

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പറയുന്നത് എല്ലാവരും കേള്‍ക്കണം. പ്രധാനമന്ത്രി കര്‍ഫ്യൂ ആഹ്വാനം ചെയ്തപ്പോള്‍ അതിന്റെ ആവശ്യകത എന്താണെന്ന് പോലും ഞാന്‍ ആലോചിച്ചു. എന്നാല്‍ ഇപ്പോള്‍ എനിക്കതിന്റൈ പ്രധാന്യം മനസിലാകുന്നു. സാഹചര്യം മോശമാണെങ്കില്‍ ഇത് തുടരേണ്ടിവരും. പണത്തിന് നിങ്ങളെ രക്ഷിക്കാനാകില്ല- ഇന്നസെന്റ് പറഞ്ഞു.

English summary
Former MP And Actor Innocent Talks About Janatha Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X