Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയെ മടുത്തു , മുന്‍ എംപി കോണ്‍ഗ്രസ് വിട്ടു

പാലക്കാട്: സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒറ്റപ്പാലം മുന്‍ എംപി എസ് ശിവരാമന്‍ വീണ്ടും സിപിഐഎമ്മിലേക്ക് തിരിച്ചെത്തുന്നു. ഇതിനായി കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചതായി അദ്ദേഹം അറിയിച്ചു.

പട്ടികജാതി ക്ഷേമവകുപ്പ് ചെയര്‍മാന്‍ സ്ഥാനവും എസ് ശിവരാമന്‍ രാജിവെച്ചിട്ടുണ്ട്. സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ooman-chandy

2010ലാണ് ശിവരാമന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഞ്ച് വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ശിവരാമന്‍ വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങുന്നത്.

അഴിമതിയെ പിന്തുണക്കുന്ന കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നടപടിയോട് യോജിക്കാനാവില്ല. അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസില്‍ തുടരാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും എസ് ശിവരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+