കെഎന്‍എ ഖാദറിനെതിരെ നടപടിക്ക് സാധ്യത; വിശദീകരണം നല്‍കിയേക്കും, വിമര്‍ശനം ശക്തം
കോഴിക്കോട്: ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കെ എന്‍ എ ഖാദര്‍ ഇന്ന് മുസ്ലീം ലീഗിന് വിശദീകരണം നല്‍കിയേക്കും. സംഭവം വിവാദമായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കെ എന്‍ എ ഖാദറിന് നേരെ ഉയര്‍ന്നത്. താന്‍ ആര്‍ എസ് എസ് പരിപാടിയില്‍ അല്ല മറിച്ച് സാംസ്‌കാരിക പരിപാടിയിലാണ് എന്ന നിലപാടിലാണ് കെ എന്‍ ഖാദര്‍. വിശദീകരണം ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് ലീഗിന്റെ നിലപാട്.
കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. ഇതാണ് വിവാദമായത്. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതി. അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു കെ എന്‍ എ ഖാദറിന്റെ പ്രതികരണം.

അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ വസതിയില്‍ നാളെ ചേരുന്ന അനൗദ്യോഗിക യോഗത്തിന് ശേഷമായിരിക്കും നേതൃത്വം പ്രതികരണം അറിയിക്കുക. കടുത്ത നടപടി വേണ്ടെന്നാണ് നേതൃത്ത തലത്തിലുള്ള നിലപാട്. സാംസ്‌കാരിക പരിപാടിയെന്ന വിശദീകരണത്തില്‍ ജാഗ്രത കുറവെന്ന നിലയില്‍ പരസ്യ ശാസന നല്‍കിയേക്കും. കടുത്ത നടപടിയിലേക്ക് കടന്നാല്‍ മതാധിഷ്ഠിടത നടപടിയെന്ന വിമര്‍ശനം വന്നേക്കുമെന്ന വിലയിരുത്തല്‍ ലീഗ് നേതാക്കള്‍ക്കുണ്ട്.
അതേസമയം, കെ എന്‍ എ ഖാദറിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കളായ എ പി അബ്ദുള്ളക്കുട്ടിയും എം ടി രമേശും രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് കെ എന്‍ എ ഖാദറിനെ പുറത്താക്കിയാല്‍ അദ്ദേഹം അനാഥനാകില്ലെന്നാണ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ കെ എന്‍ എ ഖാദറിന് തിളങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
കെ എന്‍ എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റിയെന്ന് എം ടി രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു. അറിയാനും അറിയിക്കാനും പ്രചരിപ്പിയ്ക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി ? ഏതു വേദിയയില്‍ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ? ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിന്‍പറ്റുന്നവരാണോ ? ഒരിക്കല്‍കൂടി പറയട്ടെ ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്നം ? മാര്‍ക്സിയന്‍ ആചാര്യനായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്‍എസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയില്‍ എത്രയേറെ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി .
എന്നാല്‍ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications