കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻകാല നക്സൻ നേതാവും എഴുത്തുകാരനുമായ ടിഎൻ ജോയ് അന്തരിച്ചു

Google Oneindia Malayalam News

പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകനും എഴുത്തുകാരനുമായ ടിഎൻ ജോയ് അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂരിൽ വെച്ചായിരുന്നു മരണം. കേരളത്തിലെ ആദ്യകാല നക്സൽ നേതാക്കളിൽ ഒരാളായ ജോയ്, അവിഭക്ത സിപിഐഎംഎല്ലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

<strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!</strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

ചെറുപ്പകാലം തൊട്ട് തന്നെ ഇടതുപക്ഷപ്രവർത്തകനായിരുന്ന ജോയ് അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടക്കുകയും പോലീസിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹിക പ്രവർത്തനങ്ങളിലും ജനകീയ സമരങ്ങളിലുംസജീവമായി പ്രവർത്തിച്ച് വരികയായിരുന്നു. കൊച്ചിയിൽ അടുത്തിടെ നടന്ന കന്യാസ്ത്രീകളുടെ സമരത്തിലും സാന്നിധ്യമായിരുന്നു. കൊടുങ്ങല്ലൂരിൽ കാൻസർ രോഗികൾക്കായുള്ള സാന്ത്വന ചികിൽസാരംഗത്തു പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്.

TN Joy

കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനായി 1955ലായിരുന്നു ജനനം. സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തവാദിയുമായിരുന്ന പിതാവാണ് ടി.എൻ.ജോയിക്ക് ആ പേരു നൽകിയത്. മരണമടയുമ്പോൾ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ടിഎൻ ജോയ് പള്ളിക്കമ്മറ്റിക്കാർക്ക് നേരത്തെ അപേക്ഷ നൽകിയിരുന്നു.

English summary
Former naxal leader and writer TN Joy dies at the age of 72
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X