കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സ്പീക്കര്‍ എസി ജോസ് അന്തരിച്ചു

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭ സ്പീക്കറും ആയ എസി ജോസ്(79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നിരുന്നു മരണം.

കണ്‍സ്യൂമര്‍ ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നിന്ന് മടങ്ങിയയതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തിന് കഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.

AC Jose

മൂന്ന് തവണ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാല് മാസം മാത്രമാണ് അദ്ദേഹം നിയമ സഭ സ്പീക്കര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളത്. കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് മന്ത്രിസഭയെ നിലനിര്‍ത്തി സ്പീക്കര്‍ എന്ന റെക്കോര്‍ഡും എസി ജോസിന് സ്വന്തം.

കെഎസ് യുവിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു. രണ്ട് തവണ പറവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. കരുണാകരന്‍ മന്ത്രിസഭയെ ആണ് കാസ്റ്റിങ് വോട്ടിലൂടെ എസി ജോസ് നിലനിര്‍ത്തിയത്.

ഐക്യരാഷ്ട്രസഭ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ മൂന്ന് തവണ അംഗമായിട്ടുണ്ട് എസി ജോസ്. നിലവില്‍ വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി പ്രവര്‍ത്തിയ്ക്കുകയായിരുന്നു.

ലീലാമ്മയാണ് ഭാര്യ. നാല് മക്കള്‍. മൃതദേഹം ജനുവരി 26 ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിയ്ക്കും.

English summary
Former Niyamasabha Speaker AC Jose Passes Away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X