കേരള മുഖ്യമന്ത്രിയെ കാണാന്‍ ഓസീസ് താരമെത്തുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം കേരളത്തിലെത്തുന്നു. മുന്‍ ഓസീസ് നായകന്‍ ഡേവിഡ് ബൂണ്‍ ആണ് പിണറായിയെ കാണാനെത്തുന്നത്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ടാസ്മാനിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ബൂണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പിണറായിയെ കൂടാതെ മറ്റ് മന്ത്രിമാരെയും ബൂണ്‍ സന്ദര്‍ശിച്ചേക്കും. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയുടെ ട്രേഡ് കമ്മീഷനാണ് ബൂണ്‍ ഇപ്പോള്‍.

ടസ്മാനിയയെ കേരളത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പടഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തുന്നുണ്ട്. എന്നാല്‍ ടസ്മാനിയയിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല. ഇത് പരിഹരിക്കാനാണ് ബൂണ്‍ എത്തുന്നത്.












Click it and Unblock the Notifications