ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ അധികാരം നഷ്ടമായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇമ്രാന്‍ ഖാൻ അധികാരത്തിൽ ഉണ്ടായിരുന്ന രണ്ടാഴ്ചയ്ക്കിടെ തന്റെ എതിരാളികൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ച ഭരണഘടനയുടെ വിവിധ വ്യവസ്ഥകൾ ഉദ്ധരിച്ച് കോടതികൾക്ക് മുമ്പാകെ ഫയൽ ചെയ്ത ഒരു കൂട്ടം ഹരജികളുടെ പശ്ചാത്തലത്തിലാണ് രാജ്യദ്രോഹക്കുറ്റവും മറ്റ് നിയമനടപടികളും അദ്ദേഹം നേരിടേണ്ടി വന്നേക്കാമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതർ മിനല്ല ഈ ഹരജികളിൽ ഒന്ന് "നിസ്സാരം" എന്ന് വ്യക്തമാക്കി നിരസിച്ചെങ്കിലും, കോടതികളിൽ ഇപ്പോഴും തീർപ്പുകൽപ്പിക്കാത്ത മറ്റ് ഹർജികളിലെ തീരുമാനമാണ് പാക് മുന്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് പ്രതിസന്ധിയിലാക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷത്തിൽ കുറവുണ്ടെന്ന് മനസ്സിലായതിന് പിന്നാലെ അവിശ്വാസ പ്രമേയം തടയാനുള്ള ശ്രമങ്ങളിൽ പരാജയപ്പെട്ടതിന് ശേഷം ദേശീയ അസംബ്ലിയിൽ വെച്ച് ഒരു "സ്വാതന്ത്ര്യ സമരം" ആരംഭിക്കുമെന്ന് ഖാൻ പ്രഖ്യാപിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ, ദേശീയ അസംബ്ലിയിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം നിരസിക്കപ്പെട്ടതോടെ വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നിരുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ പരസ്യമായ ലംഘനമായാണ് ഇമ്രാന്‍ ഖാന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്. കൂടാതെ, ഗവൺമെന്റിന്റെ നിയമ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞ ഇമ്രാന്‍ ഖാന്‍ കോടതിക്ക് നേരെയടക്കം വിദേശ ഇടപെടലുകള്‍ ആരോപിച്ചിരുന്നു.
ഖാനെതിരെ ഹരജികൾ ഫയൽ ചെയ്ത ഹർജികളില്‍ പ്രധാനമായും ഉയർത്തിക്കാട്ടുന്നത് ആർട്ടിക്കിൾ 5(1) ന്റെ ലംഘനമാണ്. "രാഷ്ട്രത്തോടുള്ള വിശ്വസ്തതയും ഭരണഘടനയോടും നിയമത്തോടുമുള്ള വിധേയത്വവും" ഓരോ പൗരന്റെയും അലംഘനീയമായ ബാധ്യതയാണ് എന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്. ഹരജികളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു ആർട്ടിക്കിൾ, ആർട്ടിക്കിൾ 6 ആണ്. ബലപ്രയോഗത്തിലൂടെ ഭരണഘടന റദ്ദാക്കുകയോ അസാധുവാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും രാജ്യദ്രോഹത്തിന് കുറ്റക്കാരനായിരിക്കുമെന്ന് ഈ നിയമം പറയുന്നു. ഇമ്രാന്‍ ഖാനെതിരെ ആരോപിക്കപ്പെട്ട ഈ കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ അദ്ദേഹത്തിന് ലഭിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം അധികാരമില്ലാത്ത താന്‍ അധികാരത്തിലിരുന്നതിനേക്കാള്‍ കൂടുതല്‍ അപകടമാണെന്ന പ്രസ്താവനയുമായി ഇമ്രാന്‍ ഖാന്‍ ഇന്ന് രംഗത്ത് എത്തി. പാകിസ്ഥാനിലെ പെശവാറിലെ റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗമായിരുന്ന താന്‍ അപകടകാരി ആയിരുന്നില്ല. എന്നാല്‍ തന്നെ ഇപ്പോള്‍ പേടിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു












Click it and Unblock the Notifications