കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴുവരിച്ച് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല;ഒരുവശം തളര്‍ന്ന പ്രവാസിയോട് വീട്ടുകാര്‍ ചെയ്ത ക്രൂരത..

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: കായംകുളത്ത്‌ ഒന്നാം കുറ്റി കൊത്തുള്ളി വീട്ടില്‍ മധുസൂധനന്റെ ഗതി ആര്‍ക്കും വരുത്തത്. വര്‍ഷങ്ങളോളം പൊരിവെയിലത്ത് ജോലിചെയ്ത് കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട മദുസൂദനന്‍ നാട്ടിലെത്തിയപ്പോള്‍ നേരിട്ട ദുരവുഭവം അത്രയേറെ വലുതാണ്. ഭാര്യയുയുടെയും ഏകമകളുടെയും അവഗണനയില്‍ പുഴവരിച്ച് ചോരഒലിച്ച കാലുമായി കഴിയുകയായിരുന്നു മധുസൂധനന്‍.

ആര്‍ക്കുവേണ്ടിയാണോ ഗള്‍പില്‍ ഇത്രയും കാലം കഷ്ട്ടപ്പെട്ടത് അവരുടെ കൊടിയ പീഡനത്തിനിരയായി നരകതുല്യമായ ജീവിതം നയിക്കുകയായിരുന്നു മധുസൂധനന്‍. 20ര്‍ഷക്കാലം ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന മധുസൂധനന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്.

Old Man

സ്‌ട്രോക്കില്‍ ഇടതുവശം തളര്‍ന്നു. അതോടെ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന അവസ്ഥയായി. കാലിലുണ്ടായ മുറിവ് പഴുത്ത് പുഴുവരിച്ച് രക്തം ഇറ്റുവീഴുന്ന അവസ്ഥയില്‍ ആരും സഹായത്തിനില്ലാതെ തുരിതം പേറുകയായിരുന്നു മധുസൂധനന്‍. ചോരയൊലിച്ച കാലുമായി വീടിന്റെ മുന്നില്‍ ഇരിക്കൂന്ന മധുസൂദനനെ കണ്ട പ്രദേശവാസിയാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്.

Read Also: ഖേദപ്രകടനം തച്ചങ്കരിയെ രക്ഷപ്പെടുത്തില്ല; മുഖ്യമന്ത്രി തീരുമാനിക്കും, തച്ചങ്കരി ഔട്ട് ...?

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജയുടെയും കായംകുളം സിഐ സദന്റേയും നേതൃത്വത്തില്‍ ഇയാളെ കായകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍പാദം പകുതിയോളം പുഴുവരിച്ച നിലയിലായിരുന്നു ഇയാള്‍. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
നാട്ടുകാരുടെ പരാതിയില്‍ മധൂസൂധനന്റെ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത മധുസൂദനനെ വീടിന്റെ രണ്ടാം നിലയില്‍ കിടത്തി രണ്ട് ദിവസം മുമ്പ് ഭാര്യയും മകളും വീട്ടില്‍ നിന്നും പോയതാണ്. എന്നാല്‍ പിന്നീട് ഒന്ന് അന്വേഷിച്ച് പോലുമില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഗിരിജ പോലീസിനോട് പറഞ്ഞു. ഭാര്യയുടേയും മകളുടേയും പീഡനത്തെക്കുറിച്ച് പലതവണ മധുസൂദനന്‍ നാട്ടുകാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഭര്‍ത്താവിനെ നന്നായി പരിചരിക്കുന്നുണ്ടെന്നായിരുന്നു ഭാര്യ പറഞ്ഞിരുന്നത്.

Read Also: മലയാളി നഴ്‌സ് ചിക്കുവിന്‍റെ കൊലപാതകം; 119 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിന് മോചനം !

മധുസൂധനനെ ഭാര്യയും മകളും മര്‍ദ്ദിക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മധുസൂധനന്റെ പേരിലുണ്ടായിരുന്ന വസ്തുവകകള്‍ ഭാര്യയും മകളുടെ തട്ടിയെടുത്തായും ആരോപണമുണ്ട്. മധുസൂധനന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ ഒരുപാട് ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Former expatriate abandoned by his wife and daughter in kayamkulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X