സഹിക്കാന്‍ പറ്റാത്ത അവഗണന: സുധാകരന് തിരിഞ്ഞ് നോക്കുന്നില്ല: തന്നെ ബലിമൃഗമാക്കിയെന്നും മുല്ലപ്പള്ളി
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം

കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് പാർട്ടിയില്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെന്ന് വ്യക്തിമാക്കിയ മുല്ലപ്പള്ളി ഹൃദയവേദനയോടെയാണ് ഒടുവില്‍ എ ഐ സി സി യുടെ പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്നും മാതൃഭൂമിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപെടുന്നു.
രണ്ടുവര്‍ഷം മുന്‍പ് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ, അഭിപ്രായം തേടുകയോ ചെയ്യാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സമ്മേളനത്തിന് പോവുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയതുകൊണ്ട് സ്വയം മാറിനില്ക്കാന് തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കെ പി സി സി അധ്യക്ഷനായി കെ സുധാകരന്
കെ പി സി സി അധ്യക്ഷനായി കെ സുധാകരന് എത്തിയതിന് ശേഷം ഒരു കാര്യത്തിനും അദ്ദേഹം എന്നെ ബന്ധപ്പെട്ടിട്ടില്ല. പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കൂടിയാലോചന നടത്തിയിട്ടില്ല. കെ സുധാകരന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ഞാനാണ് എന്ന കാര്യം ഓർക്കണം. ഒരിക്കല്‍ കെ പി സി സി ഓഫിസിലെ സെക്രട്ടറി വിളിച്ചാണ് ഇന്ന ദിവസം വൈകുന്നേരം അഞ്ചിനും 5.15 നും ഇടയില്‍ പ്രസിഡന്റിനെ കാണാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത്. അത്തരത്തില്‍ അപ്പോയിമെന്റെ എടുത്ത് ഡ്യൂട്ടിക്ക് ചെല്ലേണ്ട ആളാണോ താനെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിക്കുന്നു.

തന്നെ പരിഹസിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണ് ഇത്തരം നടപടി. പതിറ്റാണ്ടുകളായി ഞാന്‍ അഴിയൂരില്‍ നിന്നുള്ള കെ പി സി സി അംഗമാണ്. മുന്‍ കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് ആജീവനാന്ത അംഗത്വം ലഭിച്ചു. എന്നാല്‍ അഴിയൂരില്‍നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വെക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരിലെങ്കിലും എന്റെ അഭിപ്രായം തേടേണ്ടെതാണ്. എന്നാല്‍ അത്തരമൊരു നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

കെ പി സി സി, മണ്ഡലം, ബ്ലോക്ക്, ഡി സി സി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. സ്വന്തം ജില്ലയിലെ വിവരങ്ങള്‍ പോലും ഞാന്‍ അറിയിരുന്നില്ല. എന്നെ പോലെ ഇത്രയും അവഗണന നേരിടേണ്ടി വരുന്ന മറ്റൊരു മുന്‍ കെ പി സി സി പ്രസിഡന്റ് ഉണ്ടായെന്ന് വരുന്നില്ല. കോഴിക്കോട് വലിയ ആഘോഷത്തോടെ പാർട്ടി ചിന്തന്‍ ശിബിരം നടത്തിയപ്പോള്‍ ഒരു വാക്ക് പോലും എന്നോട് പറഞ്ഞില്ലെന്നും അഭിമുഖത്തില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ തുറന്നടിക്കുന്നു.
റോസ് വാട്ടർ ദിവസവും ഉപയോഗിക്കൂ: മുഖക്കുരു മാത്രമല്ല, കറുത്തപാടുകളും പാടെ മാറും

റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍
റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പോവാന്‍ വിമാന ടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ല. എന്നെ ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് പോവുന്നതെന്ന് കരുതി. ഉത്തരവാദപ്പെട്ട ഒരു കോണ്ഗ്രസുകാരന് എന്നനിലയില്‍ സമ്മേളനത്തില്‍ പോവാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പക്ഷെ ആ സാഹചര്യം ചിലർ ബോധപൂർവ്വം സൃഷ്ടിച്ചതാണ്.

പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വീരപ്പ മൊയ്ലി വിളിച്ചതല്ലാതെ ദില്ലിയില്‍ നിന്നും വേറെ ആരും വിളിച്ചില്ല. ബി ജെ പിയെ നേരിടാന്‍ സി പി എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളും മറ്റ് മതേതരപാര്‍ട്ടികളുമായി യോജിക്കണമെന്നാണ് രാഷ്ട്രീയപ്രമേയ കരടില്‍ ഞാന്‍ നിര്‍ദേശിച്ചത്

കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും
എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം. എങ്കിലും ആരും എന്നെ സഹകരിപ്പിക്കാന്‍ മുന്‍കൈയെടുത്തില്ല. പദവി ഒഴിഞ്ഞതിന് ശേഷം ഒരിക്കല്‍ മാത്രമാണ് കെ പി സി സി ഓഫീസിലേക്ക് പോയത്. എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് വേണ്ടി മാത്രമായിരുന്നു അത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ്. പരാജയപ്പെട്ടപ്പോള്‍ എല്ലാവര്ക്കും വേണ്ടി എന്നെ ബലിമൃഗമാക്കി. മാന്യമായി ഒഴിഞ്ഞുപോവാന്‍ പോലും അവസരം നല്‍കാതെ എന്നെ മാറ്റി. കെ.സി. വേണുഗോപാല്‍ അറിയാതെ ഇതൊന്നും നടക്കില്ല എന്നകാര്യം ഉറപ്പമാണെന്നും മാതൃഭൂമി അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications