മികവിലേക്ക് നയിക്കുവാന്‍ കരുത്തും പ്രാഗത്ഭ്യവുമുള്ളവരാണ് പുതിയ ടീം; ആശംസകളുമായി സി രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകളുമായി മുന്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രാഫ സി രവീന്ദ്രനാഥ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലരായ, പ്രവര്‍ത്തന പാടവം തെളിയിച്ച ഒരു പുതിയ ടീം അധികാരം ഏറ്റെടുക്കുകയാണ്. കൂടുതല്‍ ഉയരങ്ങളിലേക്ക്, മികവിലേക്ക് നമ്മെ നയിക്കുവാന്‍ കരുത്തും പ്രാഗത്ഭ്യവുമുള്ളവരാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൊതുവിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കൂട്ടായ്മയുടെ വിജയമാണ് നാം ആര്‍ജ്ജിച്ചതെല്ലാം. അകമഴിഞ്ഞ പിന്തുണയാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നിയമസഭാ സാമാജികരും നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ഇന്ന് അധികാരമേല്‍ക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൊതുവിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കൂട്ടായ്മയുടെ വിജയമാണ് നാം ആര്‍ജ്ജിച്ചതെല്ലാം. അകമഴിഞ്ഞ പിന്തുണയാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നിയമസഭാ സാമാജികരും നല്‍കിയത്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
പൊതുവിദ്യാഭ്യാസ വകുപ്പിലെയും ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ഒപ്പമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ - സാമൂഹിക-സര്‍വീസ്-സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ഉപദേശ നിര്‍ദ്ദേശങ്ങളുമായി കൂടെനിന്നു. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന പൊതുസമൂഹം സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും കരുത്തുമായി.
പൊതു വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ആത്മസംതൃപ്തിയോടെ അഭിമാനത്തോടെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലരായ, പ്രവര്‍ത്തന പാടവം തെളിയിച്ച ഒരു പുതിയ ടീം അധികാരം ഏറ്റെടുക്കുകയാണ്. കൂടുതല്‍ ഉയരങ്ങളിലേക്ക്, മികവിലേക്ക് നമ്മെ നയിക്കുവാന്‍ കരുത്തും പ്രാഗത്ഭ്യവുമുള്ളവരാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
നിയുക്ത മന്ത്രിമാര്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications