കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം

Google Oneindia Malayalam News

Recommended Video

cmsvideo
തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് | Oneindia Malayalam

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. രഹ്നഫാത്തിമയും കവിതാ ജക്കാലയും നടപന്തല്‍ വരെ എത്തിയ ദിവസമായിരുന്നു തന്ത്രിയുടെ വിവാദ പ്രസ്താവന.

ഇതിനെതിരെ സർക്കാര്‍ രംഗത്ത് വന്നപ്പോഴാണ് ശബരിമലയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം തന്നെ ഉടലെടുത്തത്. തന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നിശിതമായ വിമർശനമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന്‍റെ ചുവടുപിടിച്ചുള്ള ഒരു ആരോപണമാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്‍റ് സികെ ഗുപ്തന്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

നേരത്തെ മുഖ്യമന്ത്രി

നേരത്തെ മുഖ്യമന്ത്രി

പത്തനംതിട്ടയില്‍ നടന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു നേരത്തെ മുഖ്യമന്ത്രി തന്ത്രി കുടുംബത്തിന്റെ അവകാശ വാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ആന്ധ്രയില്‍ നിന്ന് കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്ത്രി ധരിക്കരുത്

തന്ത്രി ധരിക്കരുത്

തങ്ങളുടെ കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുത്. നെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് നമുക്കെല്ലാം അറിയാം.

ഗൃഹസ്ഥാശ്രമവും കഴിഞ്ഞ്

ഗൃഹസ്ഥാശ്രമവും കഴിഞ്ഞ്

ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് പോയ ഒരു ഘട്ടമുണ്ടായി. അതാണ് എര്‍ണാകുളത്ത് ഉണ്ടായ സംഭവമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ക്ഷേത്രം പൂട്ടിപോകാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്

പിണറായി വിജയന്‍ സൂചിപ്പിച്ച ഈ എറണാകുളം സംഭവത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഗുപ്തന്‍ നായര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് നടത്തിയിരിക്കുന്നത്.

ഹോട്ടല്‍മുറിയില്‍

ഹോട്ടല്‍മുറിയില്‍

2008 ല്‍ ശബരിമല തന്ത്രിയായി ജോലി ചെയ്യവെ കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ നിന്നും ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് തന്ത്രി കണ്ഠര് മോഹനരെ ദേവസ്വം ബോര്‍ഡ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

പിന്നീട് ഈ സ്ഥാനം തിരികെ ലഭിക്കുന്നതിനും കേസില്‍ നിന്ന് പിന്‍വാങ്ങുന്നതിനും വേണ്ടി കണ്ഠരര് മോഹനര്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ ഗുപ്തന്‍ നായരുടെ വെളിപ്പെടുത്തല്‍.

എല്ലാ കോടതിയിലും

എല്ലാ കോടതിയിലും

തന്നെ തന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് എതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മോഹനര്‍ കേസ് നടത്തിയിരുന്നു. എന്നാല്‍ എല്ലാ കോടതിയിലും മോഹനരര്‍ക്ക് എതിരായുള്ള വിധിയാണ് പുറപ്പെടുവിച്ചത്.

പണം വാഗ്ദാനം ചെയ്തു

പണം വാഗ്ദാനം ചെയ്തു

ഇതിന് ശേഷമാണ് കണ്ഠരര് മഹേശ്വരരും ഭാര്യയും മോഹനരരും അടങ്ങുന്ന കുടംബം തന്നെ നേരിട്ട് കാണാന്‍വരുന്നതും കേസില്‍ നിന്ന് പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്യുന്നതും.

ഇത്രയും പ്രശ്‌നങ്ങള്‍

ഇത്രയും പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യം ഇല്ലാത്തതിനലാണ് ഈ വിഷയം ഇതുവരെ പുറത്തുപറയാതിരുന്നത്. നിലവില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ ചൊല്ലി ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത് പുറത്തു പറയുന്നത്.

അവകാശവാദങ്ങള്‍

അവകാശവാദങ്ങള്‍

ശബരിമലയില്‍ ഒരു അവകാശവുമില്ലാത്ത ആള്‍ക്കാര്‍ സുപ്രീംകോടതിയുടെ വിധിക്ക് എതിരായി രംഗത്ത് വരികയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതിനാലാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഗുപ്തന്‍ നായര്‍ വ്യക്തമാക്കുന്നു.

English summary
former sabarimala priest kandararu mohanaru offer 1 crore says former devaswom presiden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X