• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാണക്കാട് റഷീദലി തങ്ങളുടെ 'മുജാഹിദ്' പോസ്റ്റിനെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയ മുന്‍ എസ്കെഎസ്എസ്എഫ് യൂണിറ്റ് ജന.സെക്രട്ടറിയുടെ മെമ്പര്‍ഷിപ്പ് റദ്ദ്‌ചെയ്തു

  • By desk

മലപ്പുറം: പാണക്കാട് റഷീദലി തങ്ങളുടെ 'മുജാഹിദ്' പോസ്റ്റിനെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയ എസ്.കെ.എസ്.എസ.എഫ് മുന്‍ യൂണിറ്റ് ജന.സെക്രട്ടറിയുടെ മെമ്പര്‍ഷിപ്പ് റദ്ദ്‌ചെയ്തു. തന്റെ മെമ്പര്‍ഷിപ്പ് റദ്ദ്‌ചെയ്തതായി ചൂണ്ടിക്കാണിച്ച് യൂണിറ്റ് കമ്മിറ്റി അറിയിച്ചതായി എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി യൂണിറ്റിലെ മുന്‍ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റുമായ വി.എ വഹാബ് പറഞ്ഞു.

നിങ്ങളൊക്കെ ചാവേണ്ടവരാണ്.. കോഴിക്കോട് ഭിന്നലിംഗക്കാരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്

പാണക്കാട് റഷീദലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്ക് മറുപടി കൊടുത്തത്തിന്റെ പേരില്‍ തന്റെ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി വഹാബ് ഫേസുബുക്കില്‍ പോസ്റ്റും ഇട്ടു. ചെറുപ്പംമുതല്‍ എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു വഹാബ്.

വഹാബ്

വാഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാണക്കാട് സയ്യിദ് റഷീദലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്ക് മറുപടി കൊടുത്തത്തിന്റെ പേരില്‍ എന്റെ സെളൈ മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്തുവെത്രെ.

കഴിഞ്ഞ 151217നാണ് സെളൈ മെമ്പര്‍ഷിപ്പിന് വേണ്ടി ഞാന്‍ ശാഖാ സെക്രട്ടറി മുഖേന ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സ്വീകരിച്ചെന്നും പറഞ്ഞ് സംസ്ഥാന കമ്മിറ്റിയുടെ എസ്.എം.എസ് സന്ദേശവും ലഭിച്ചിരുന്നു. അതിന് ശേഷമായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തിലെ 'മദ്രസ, പള്ളി, വഖഫ്' എന്ന സെഷനില്‍ പങ്കെടുക്കുന്നതിന്റെ വിശദീകരണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറെ പേരുടെ കമന്റും അതില്‍ കണ്ടിരുന്നു. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വ്യക്തിയുടെ പേരിലല്ലാത്ത 'സെളൈ ്യെ െഴമിറവശസൗിിൗ' എന്ന ഒരു കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ബഹു.തങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള ഒരു കമന്റ് കാണാനിടയായി. 'എസ്.ഡി.പി.ഐ യുടെ പരിപാടിക്ക് ക്ഷണിച്ചാല്‍ പോകാന്‍ പറ്റുമോ തങ്ങളെ' എന്ന പരിഹാസ രൂപേണെയുള്ള ഒരു കമന്റാണ് കാണാന്‍ സാധിച്ചത്. അത് കൊണ്ട് തന്നെ, 2010 പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എന്റെ നാട്ടില്‍ അന്നത്തെ സെളൈ മേഖല നേതാവ് (ഇപ്പോള്‍ സെളൈ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍) കെ.ടി ബഹാവുദ്ധീന്‍ മാസ്റ്റര്‍ എസ്.ഡി.പി.ഐ യുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മത്സരിക്കുന്ന സമയത്ത് 'സെളൈ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ആശീര്‍വദിച്ച് എസ്.ഡി.പി.ഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.ടി ബഹാവുദ്ധീന്‍ മാസ്റ്ററെ വിജയിപ്പിക്കണം' എന്ന രീതിയില്‍ വരെ അനൗണ്‍സ് ചെയ്തതും സംബന്ധിച്ചുള്ള ഒരു സംഭവം ചുരുക്കമായ രീതിയില്‍ അതില്‍ മറുപടിയായി ഞാന്‍ കമന്റ് നല്‍കുകയും ചെയ്തു. അതിന് ശേഷം സെളൈ ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉള്‍പ്പെടുയുള്ള പല തലത്തിലുള്ള ഭാരവാഹികള്‍ എന്നെ ബന്ധപ്പെടുകയും ഞാനിട്ട കമന്റ് പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ആ വിഷയം അവസാനിച്ചതാണെന്നും പറയുകയാണുണ്ടായത്.

വഹാബ് ഫേസ്ബുക്കില്‍ നല്‍കിയ കമന്റ്.

മഹല്ല് കമ്മിറ്റിയും മഹല്ല് ഖത്തീബും ശാഖാ സെളൈ കമ്മിറ്റിയും ആ വ്യക്തിക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടായിരുന്നു അന്നത്തെ സെളൈ ജില്ലാ നേതൃത്വത്തില്‍ നിന്നുണ്ടായത്. മാത്രമല്ല, സെളൈകാരനായ മഹല്ല് ഖത്തീബിനെ പുറത്താക്കുന്നതിന് വേണ്ടി മുജാഹിദുകള്‍ക്കൊപ്പവും മഹല്ല് കമ്മിറ്റി വിരുദ്ധര്‍ക്കൊപ്പവും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഒപ്പ് ശേഖരണം നടത്തുകയും 2010 മുതല്‍ ഈ നിമിഷം വരെ (271217) യൂണിറ്റ് സെളൈന്റെ ഒരു പരിപാടിക്കും സഹകരിക്കാത്ത ഒരു യോഗത്തിനും പങ്കെടുക്കാത്ത (മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഒഴികെയുള്ള) മഹല്ലിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാത്ത എസ്.ഡി.പി.ഐക്ക് ഓശാന പാടിയ ഈ വ്യക്തിയെ വീണ്ടും വെള്ളപൂശാനാണോ എന്റെ മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യുന്നതെങ്കില്‍ എനിക്കതില്‍ പരിപൂര്‍ണ്ണമായ സന്തോഷമേയുള്ളൂ. കാരണം, ഞാന്‍ മുറുകെ പിടിച്ചത് പാണക്കാട് തങ്ങന്മാരുടെ ആദര്‍ശമാണ്.. അവരുടെ നേതൃത്വമാണ്…

ഒരു കാര്യം കൂടി സെളൈ ജില്ല നേതൃത്വത്തിന്റെ അറിവിലേക്ക് പറയാനുള്ളത്,

സെളൈ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ 'എസ്.ഡി.പി.ഐ യുമായി ബന്ധമുള്ള ഒരു വ്യക്തിയില്‍ നിന്നും അപേക്ഷ സ്വീകരിക്കരുത്' എന്നാണ് പറഞ്ഞിട്ടുള്ളത്.

ഇവിടെയിപ്പോള്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ സെളൈ സംസ്ഥാന പ്രസിഡണ്ടിന്റെ പേര് വരെ ദുരുപയോഗം ചെയ്തവര്‍ക്കെതിരെയും, ഒരു വ്യക്തിയുടെതല്ലാതെ സെളൈ കമ്മിറ്റിയുടെ പേരില്‍ തന്നെ ബഹു. സയ്യിദ് റഷീദലി തങ്ങളെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കാതെ, ആ കമന്റിനെ എതിര്‍ത്ത് കൊണ്ട് സെളൈ നേതാവിന്റെ എസ്.ഡി.പി.ഐ ബന്ധം വ്യക്തമാക്കിയ എനിക്കെതിരെ നടപടി സ്വീകരിച്ച് സെളൈ ജില്ലാ നേതൃത്വം കാണിക്കുന്ന ഈ വക്രബുദ്ധി അപാരം തന്നെയാണ്.

ഈ നടപടിയെ അതര്‍ഹിക്കുന്ന അവജ്ഞതയോടെ ഞാന്‍ തള്ളിക്കളയുന്നു.

എന്ന്,

വി.എ വഹാബ്

(പ്രസിഡന്റ്, എം.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി, ജില്ലാ കമ്മിറ്റി അംഗം) &

(മുന്‍ ജന.സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി യൂണിറ്റ്)

പൊന്മള ക്ലസ്റ്റര്‍

ചാപ്പനങ്ങാടി മേഖല

മലപ്പുറം ജില്ല

ജവ: 8907 406 507

English summary
Former SKSSF unit gen.Secretary's membership was blocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more