കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: മുന്‍ എസ്പിക്ക് കുരുക്ക്, തെളിവ് നശിപ്പിച്ചതിന് പ്രതിചേര്‍ത്തു

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിക്കൂട്ടില്‍. ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ നാലാം പ്രതിയാക്കിയിരിക്കുകയാണ് സിബിഐ കോടതി. കേസിലെ സുപ്രധാന തെളിവുകളായ അഭയയുടെ വസ്ത്രങ്ങളും മറ്റും മൈക്കിള്‍ നശിപ്പിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.

1

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ തുടരന്വേഷണം വേണമെന്ന മൈക്കിളിന്റെ വാദത്തെയും കോടതി തള്ളിയിട്ടുണ്ട്. അഭയയുടെ മൃതദേഹത്തിന്റെ ചിത്രം എടുത്ത വര്‍ഗീസ് ചാക്കോയുടെ മൊഴിയില്‍ മൈക്കിളിനെതിരേ ഗുരുതര പരാമര്‍ശമുണ്ട്.

2

താനെടുത്ത ഫോട്ടോയുടെ നെഗറ്റീവ് പോലീസിന് ല്‍കരുതെന്ന് തന്റെ സ്റ്റുഡിയോയുടെ ഉടമസ്ഥനായ ബേബിച്ചന്റെ സഹോദരനോട് അന്നത്തെ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മൈക്കിള്‍ പറഞ്ഞുവെന്നാണ് വര്‍ഗീസിന്റെ മൊഴി.അതേസമയം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം മൈക്കിള്‍ മഠത്തില്‍ എത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഈ സംഭവത്തിലും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ രണ്ട് വൈദികരും ഒരു കന്യാസ്ത്രീയുമാണ് ആദ്യ മൂന്ന് പ്രതികള്‍. അഭയ ആത്മഹത്യ ചെയ്തതാണെന്ന് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് മൈക്കിളായിരുന്നു. പിന്നീട് ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന തൊണ്ടിമുതലുകള്‍ മൈക്കില്‍ ഇടപെട്ട് നശിപ്പിച്ചെന്നാണ് ആരോപണമുള്ളത്. കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

English summary
former sp in trouble for destroying abhaya case evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X