സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ടു, ഒടുവില്‍ മുന്‍ എസ്പിയുടെ മകന്‍ വലയില്‍ വീണു
തിരുവനന്തപുരം: പോലിസിനെ കബളിപ്പിച്ച് കടന്ന ക്രിമിനല്‍ കേസ് പ്രതി നിഖില്‍ ബാലചന്ദ്രന്‍ (30) പോലീസ് പിടിയില്‍. മുന്‍ എസ്പി ബാലചന്ദ്രന്ർറെ മകനാണ് . നിരവധി കേസുകളില്‍ പ്രതിയാണ്. ഇടപ്പള്ളിയില്‍ രാത്രി പതിനൊന്നരയോടെയാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറുടെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടുകയായിരുന്നു. ഒരു മാസമായി തിരുപ്പതി, കാശ്മീര്‍, ദില്ലി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്നു.

പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട നിഖിലിന് വേണ്ടി പലതവണ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഈ അടുത്താണ് നൂറോളം പോലീസുകാരെ നോക്കുകുത്തിയാക്കി നിഖില്‍ കടന്നു കളഞ്ഞത്. വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്ർ കേസുകളാണുള്ളത്.
എസി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് എ എസ് ഐ സുനിലും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications