യാഥാർത്ഥ്യ ബോധത്തോടെയും തന്റേടത്തോടെയും പെരുമാറാൻ പെൺകുട്ടികൾ പ്രാപ്തരാകണം; പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം; സ്ത്രീധന വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് മുൻ സ്പീക്കർ പി ശ്പീരാമകൃഷ്ണൻ. കാലമിത്ര പുരോഗമിച്ചിട്ടും വിദ്യാഭ്യാസം നേടിയിട്ടും സ്ത്രീധനമെന്ന നാണം കെട്ട ഏർപ്പാടിൽ നിന്ന് നമുക്ക് പുറത്തുകടക്കാനായിട്ടില്ലെങ്കിൽ എത്രയോ പൊള്ളയാണ് നമ്മുടെ പുരോഗമന നാട്യങ്ങളെന്ന് അദ്ദേഹം കുറിച്ചു.എവിടെ പൊരുത്തപ്പെടണമെന്നും എവിടെ പ്രതികരിക്കണമെന്നും തീരുമാനിക്കാനുള്ള വിവേചനശക്തിയാണ് പെൺ മക്കൾക്ക് ആദ്യം നല്കേണ്ടത്. റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ കല്ല്യാണഫോട്ടോഗ്രഫിയുടെ നിറങ്ങൾക്കപ്പുറം യാഥാർത്ഥ്യ ബോധത്തോടെയും തന്റേടത്തോടെയും ജീവിതത്തെ സ്വീകരിക്കാൻ അവർ പ്രാപ്തരാകണം, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

ഈ കഴിഞ്ഞ കുറച്ചു നാളുകൾ കൊണ്ട് നമുക്കെത്ര പെൺ മക്കളെയാണ് നഷ്ടമായത്. ആ പെൺമക്കളുടെ അച്ഛനമ്മമാരുടേ ഹൃദയം നുറുങ്ങുന്ന വേദന എനിക്കും തൊട്ടറിയാം. ഞാനും ഒരു മകളുടെ അച്ഛനാണല്ലോ! ഇതൊന്നും പക്ഷെ ഒറ്റയായ സംഭവങ്ങളല്ല. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തേ ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചുവെന്നത് നമുക്കറിയാവുന്ന കാര്യമാണ്.
സ്ത്രീ സുരക്ഷാനിയമങ്ങളൊക്കെ ഉണ്ടായിട്ടും എവിടെയാണ് നമുക്ക് പിഴവു പറ്റുന്നത്? കാലമിത്ര പുരോഗമിച്ചിട്ടും വിദ്യാഭ്യാസം നേടിയിട്ടും സ്ത്രീധനമെന്ന നാണം കെട്ട ഏർപ്പാടിൽ നിന്ന് നമുക്ക് പുറത്തുകടക്കാനായിട്ടില്ലെങ്കിൽ എത്രയോ പൊള്ളയാണ് നമ്മുടെ പുരോഗമന നാട്യങ്ങൾ.
കല്യാണം കഴിക്കാനും കുടുംബം നോക്കാനുമുള്ള ഒരു ഉപകരണമല്ല സ്ത്രീയെന്നും സ്വതന്ത്രമായ വ്യക്തിത്വമുള്ളയാളാണെന്നും മനസ്സിലാക്കുന്നതിലേക്ക് വളരാത്തിടത്തോളം കാലം മലയാളിയുടെ സാംസ്കാരിക പുരോഗതിയുടെ സൂചിക താഴ്ന്നു തന്നെ ഇരിക്കും. എവിടെ പൊരുത്തപ്പെടണമെന്നും എവിടെ പ്രതികരിക്കണമെന്നും തീരുമാനിക്കാനുള്ള വിവേചനശക്തിയാണ് പെൺ മക്കൾക്ക് ആദ്യം നല്കേണ്ടത്.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
റൊമാന്റിക് രംഗങ്ങൾ നിറഞ്ഞ കല്ല്യാണഫോട്ടോഗ്രഫിയുടെ നിറങ്ങൾക്കപ്പുറം യാഥാർത്ഥ്യ ബോധത്തോടെയും തന്റേടത്തോടെയും ജീവിതത്തെ സ്വീകരിക്കാൻ അവർ പ്രാപ്തരാകണം.
കുടുംബമെന്ന സ്ഥാപനവും നിയമവ്യവസ്ഥയും സംവിധാനങ്ങളുമെല്ലാം നമ്മുടെ പെൺമക്കളെ സ്വതന്ത്ര വ്യക്തിത്വ ങ്ങളായിരിക്കാൻ പ്രാപ്തമാക്കുന്നവയായിരിക്കണം.സച്ചിദാനന്ദന്റെ ഇരുപതു വയസ്സായ മകൾക്കൊരു താരാട്ട് എന്ന കവിതയിലെ അച്ഛൻ പറഞ്ഞതു പോലെ
"ഒറ്റയ്ക്കുപോകേണ്ടവള്‍ നീയൊരു ദിനം,
ഒറ്റയ്ക്കുറങ്ങിയുണരാന്‍ പഠിക്കുക".
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications