കേരളാ മുന്‍ കബഡി താരത്തിന് മര്‍ദ്ദനം: നിര്‍ബന്ധിച്ച് വിസര്‍ജം കുടിപ്പിച്ചു
ഇടുക്കി: കേരള മുന്‍ കബഡി താരത്തിന് മര്‍ദ്ദനത്തിന് പുറമെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. രവിചന്ദ്രനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. ഇടുക്കിയിലെ ആനക്കരയാണ് സംഭവം. താരം പുട്ടാടി സി എച്ച് സി ആശുപത്രിയില്‍ ചികിത്സയിലാണ്.
രവിചന്ദ്രനെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിന് പിന്നാലെ വിവവസ്ത്രയാക്കുകയും മൂത്രം കുടിപ്പിക്കുകയായുമായിരുന്നു. ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഒരു കടയുടെ അടുത്ത് മൂത്രമൊഴിക്കുന്നതിനിടയില്‍ കുറച്ചു ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

രവിന്ദ്രന്‍ ആനക്കര സര്‍ക്കാര്‍ സ്‌കൂളിലെ കബഡി കോച്ചാണ്, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം കോട്ടയത്ത് സൈനിക പരിശീനത്തിലായിരുന്നു.
രവിചന്ദ്രന്‍ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്നാല്‍ കടയുടെ അടുത്ത മൂത്രമൊഴിച്ചതിന് രവിചന്ദ്രന് എതിരെയും പോലിസ് കേസെടുത്തു. ആക്രമിച്ചതിന് ജോണ്‍, വിജയന്‍ എന്നിരണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications