Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ മന്ത്രി ടി ശിവദാസ മേനോന്‍ അന്തരിച്ചു: ഇടത് അധ്യാപക യൂണിയനുകള്‍ കെട്ടിപ്പടുത്ത ശ്രദ്ധേയ നേതാവ്

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. രണ്ട് നായനാർ മന്ത്രിസഭകളിലും അംഗമായിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായിട്ടുമാണ് പ്രവർത്തിച്ചത്.

ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റി,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു മൂന്ന് തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു.

 ssd

അധ്യാപന മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ നേതാവാണ് ശിവദാസ മേനോന്‍. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹം നടത്തിയത്. നേരത്തെ മണ്ണാർക്കാട്ടിലെ കെ ടി എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന ശിവദാസ മേനോന്‍ പിന്നീട് സ്കൂളിന്റെ ഹെഡ് മാസ്റ്ററായി. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു. തുടക്കകാലത്ത് കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

1984, 1980, 1977 വർഷങ്ങളില്‍ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെട്ടിരുന്നു. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. ശ്രീധരൻ, സി കെ കരുണാകരൻ. സഹോദരൻ: പരേതനായ കുമാരമേനോൻ.ഏറെ നാളായി മഞ്ചേരിയിൽ മകൾക്കൊപ്പമായിരുന്നു താമസം.

നേതാവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി തോമസ് ഐസക് ഉള്‍പ്പടേയുള്ള പ്രമുഖർ രംഗത്ത് എത്തി. ശിവദാസമേനോൻ ദീർഘമായൊരു കാലയളവിൽ സംസ്ഥാനത്തെയും പാലക്കാട് ജില്ലയിലെയും പാർടിയെ ശക്തിപ്പെടുത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ നേതാവാണെന്നാണ് തോമസ് ഐസക് അനുസ്മരിക്കുന്നത്. സംഘാടകനായും പ്രഭാഷകനായും ഭരണകർത്താവായും ശോഭിച്ച സഖാവിന്റെ വേർപാട് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന് തീരാനഷ്ടം തന്നെയാണ്.

Recommended Video

cmsvideo
    Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

    സംസ്ഥാന ധനകാര്യം ചരിത്രത്തിൽ ഏറ്റവും രൂക്ഷമായ ഞെരുക്കത്തെ നേരിടേണ്ടിവന്ന വേളയിലാണ് സഖാവ് ധനമന്ത്രിയായത്. ഒരുവശത്ത് കാർഷിക തകർച്ചമൂലം വരുമാനം ഇടിഞ്ഞു. മറുവശത്ത് അധികാരവികേന്ദ്രീകരണംമൂലം ചെലവുകൾ വർദ്ധിച്ചു. ഈയൊരു സാമ്പത്തിക ഞെരുക്കത്തിലും സ. ശിവദാസമേനോന്റെ അധികാരവികേന്ദ്രീകരണത്തോടു പുലർത്തിയ പ്രതിബദ്ധതയാണ് ജനകീയാസൂത്രണത്തിനു പിന്നിലെ വിജയത്തിന്റെ ഒരു ഘടകമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+