സമരങ്ങൾക്കൊപ്പം ക്രിയാത്മ സമീപനംകൂടി വേണം;തിരുത്തി മുന്നോട്ട് പോയാൽ ബിജെപി ശക്തമായ സാനിധ്യമായി മാറും: സികെപി
സമരങ്ങൾക്കൊപ്പം ക്രിയാത്മ സമീപനംകൂടി വേണം;തിരുത്തി മുന്നോട്ട് പോയാൽ ബിജെപി ശക്തമായ സാനിധ്യമായി മാറും: സികെപി
തിരുവനന്തപുരം: തോൽവിയിൽനിന്നു പാഠങ്ങൾ പഠിച്ച് തിരുത്തി മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറാൻ സാധിക്കുമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന സി.കെ പത്മനാഭൻ. ക്രിയാത്മകതയുടെ തത്വം മുറുകെ പിടിക്കാൻ സാധിക്കണം. അപ്പോഴേ ജനങ്ങൾക്കു ബഹുമാനം തോന്നൂ. അന്ധമായി എല്ലാത്തിനെയും എതിർക്കുന്നതു ബാലിശ സമീപനമാണെന്നും മനോരമ ഓൺലൈനിനോട് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തോൽവിയാണ് ഉണ്ടായത്. അത് പാർട്ടിയെ സ്നേഹിക്കുന്ന ആത്മാർഥതയുള്ള പ്രവർത്തകർക്ക് വളരെ അധികം മനഃപ്രയാസം ഉണ്ടാക്കിയെന്നും പത്മനാഭൻ. ഇതുപോലെ ഒരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തിൽ ലഭിച്ചിട്ടില്ല. ഇനി ലഭിക്കാൻ സാധ്യത കുറവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കേന്ദ്രത്തിൽ ശക്തമായ ബിജെപി സർക്കാർ, കേരളത്തിൽ പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ ബിജെപിയുടെ ശക്തമായ പോരാട്ടങ്ങൾ, മുഖ്യ പ്രതിപക്ഷമായ യുഡിഎഫിനെക്കുറിച്ച് കാര്യമായ മതിപ്പില്ല. ഇതെല്ലാം ബിജെപിക്ക് വൻ മുന്നേറ്റത്തിന് പര്യാപ്തമായ സാഹചര്യം ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള നേതാക്കളുടെ വൻ പട തന്നെ എത്തി. ഭൗതിക സാഹചര്യങ്ങൾ എല്ലാം അനുകൂലമായിരുന്നു. എന്നിട്ടും ബിജെപിയുടെ വോട്ട് കുറഞ്ഞു."
ഈ തോൽവിക്ക് പല കാരണങ്ങളുണ്ടാകാമെന്നാണ് സികെപിയുടെ പക്ഷം. രാഷ്ട്രീയ നിലപാടുകളിൽ പോരായ്മ ഉണ്ടാകാം, സംഘടനാതല വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകാം, നേതൃത്വം നൽകുന്ന വ്യക്തികളുടെ പാളിച്ചകൾ കാരണമാകാം. ഇതൊക്കെ പാർട്ടി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നിഷേധാത്മകവും ഭാവാത്മകവുമായ രണ്ടു വശങ്ങളുണ്ട്. എപ്പോഴും നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ജനങ്ങളുടെ വിശ്വാസം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
സമരവും പ്രകടനവും നടത്താൻ മുന്നിട്ടിറങ്ങുന്നവർക്ക് വൈകാരികമായ സംതൃപ്തി ലഭിച്ചേക്കാം. പക്ഷേ ജനങ്ങളോട് പ്രതിബദ്ധതയും ഉത്തരവാദിത്ത ബോധവും ഉള്ള പ്രസ്ഥാനം എന്ന പ്രതിച്ഛായ കൂടി ആർജിച്ചെടുക്കണം. സമരങ്ങൾ വേണ്ടി വരും, ഒപ്പം ക്രിയാത്മക സമീപനം കൂടി വേണം. പ്രതിയോഗികൾ ശരിയായ ഒരു കാര്യം ചെയ്താൽ അതു ശരിയാണ് എന്നു പറയാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications