കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫറൂഖ് കൊളെജിലെ പൂര്‍വ്വ വിദ്യാര്‍ഥിയെ താലിബാന്‍ വധിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഫറൂഖ് കൊളെജിലെ അഫ്ഗാന്‍ സ്വദേശിയായ പൂര്‍വ്വ വിദ്യാര്‍ഥിയെ താലിബാന്‍ കൊന്നു. കൊളെജിലെ വിദ്യാര്‍ഥിയായിരുന്ന അഫ്ഗാന്‍ സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍സായിയെയാണ് കഴിഞ്ഞ ദിവസം താലിബാന്‍ ഭീകരര്‍ തൂക്കി കൊന്നത്.

ജലാലാബാദ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് 2010-13 വര്‍ഷത്തില്‍ ഫറൂഖ് കൊളെജിലെ ബിബിഎ വിദ്യാര്‍ഥിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിയ്ക്കുകയായിരുന്നു.

Manzoor 1

ഫറൂഖ് കൊളെജ് പ്രിന്‍സിപ്പാളിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവാര്‍ത്ത സഹപാഠികള്‍ അറിയുന്നത്.

Manzoor 2

ഒരു മാസം മുന്‍പ് മന്‍സൂറിനെ താലിബാന്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സഹപാഠികളുടെ ഫേസ്ബുക്ക് പോസ്റ്റിലും മന്‍സൂറിനെ താലിബാന്‍ വധിച്ച കാര്യം പറയുന്നു.

Manzoor

എന്തിനാണ് മന്‍സൂറിനെ തട്ടിക്കൊണ്ട് പോയത് എന്ന കാര്യം വ്യക്തമല്ല. തുടര്‍ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേയ്ക്ക് മടങ്ങിവരാനിരിയ്ക്കുകയായിരുന്നു മന്‍സൂര്‍.

English summary
Former Student of Farook College killed by Taliban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X