Get Updates
Get notified of breaking news, exclusive insights, and must-see stories!

കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സില്‍ ചെയര്‍മാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ്

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി (ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍) പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാന്‍. വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോര്‍ജ് ഓണക്കൂര്‍, ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളാണ്.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഒമ്പത് മാസത്തെ ഇടിവില്‍ നിന്നുയര്‍ന്ന് പൊന്ന്; വെള്ളിക്കും കുതിപ്പ്
സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഒമ്പത് മാസത്തെ ഇടിവില്‍ നിന്നുയര്‍ന്ന് പൊന്ന്; വെള്ളിക്കും കുതിപ്പ്

സുപ്രീംകോടതി മുന്‍ ജസ്റ്റിസും, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സിലെ മുന്‍ അംബാസഡറുമായിരുന്നു ഡോ. വേണു രാജാമണി ഐഎഫ്എസ്.

Com India

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍. ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദീപിക എഡിറ്ററുമാണ് ജോര്‍ജ് കള്ളിവയലില്‍. പുതിയ ഗ്രീവന്‍സ് കൗണ്‍സില്‍ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ് അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇന്ത്യ (കോം ഇന്ത്യ)യുടെ ഗ്രീവന്‍സ് ബോഡിയാണ് ഐ.ഡി.പി.സി.ജി.സി. ഏഴംഗ ഗ്രീവന്‍സ് കൗണ്‍സിലില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡന്റും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി (മലയാളി വാര്‍ത്ത) എഡിറ്റര്‍ സോയിമോന്‍ മാത്യു, ട്രഷറര്‍ (ട്രൂവിഷന്‍ ന്യൂസ്) മാനേജിംഗ് എഡിറ്റര്‍ കെ. കെ. ശ്രീജിത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. രാജകീയ ജീവിതത്തിന് തുടക്കം
ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. രാജകീയ ജീവിതത്തിന് തുടക്കം

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷനായിരുന്ന കൗണ്‍സിലിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തത്. ജൂലൈ 7-ന് കൊച്ചിയില്‍ ചേര്‍ന്ന കോം ഇന്ത്യ ജനറല്‍ കൗണ്‍സില്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുകയും 18-ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു.

രണ്ട് വര്‍ഷമാണ് പുതിയ കൗണ്‍സിലിന്റെ കാലാവധി. 2021-ല്‍ രൂപീകരിച്ച ഡോ. കെ.കെ.എന്‍. കുറുപ്പ് അധ്യക്ഷനായിരുന്ന ആദ്യ ഗ്രീവന്‍സ് കൗണ്‍സില്‍ സമിതി രണ്ട് കാലാവധികള്‍ പൂര്‍ത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്. 2021-ലെ ഐ.ടി. ആക്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് കോം ഇന്ത്യ, ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിന് രൂപം നല്‍കിയത്.

ലേഡി സൂപ്പര്‍സ്റ്റാറല്ല, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ ദിലീപേ ഉണ്ടായിരുന്നുള്ളു: ആറാട്ടണ്ണന്‍
ലേഡി സൂപ്പര്‍സ്റ്റാറല്ല, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ ദിലീപേ ഉണ്ടായിരുന്നുള്ളു: ആറാട്ടണ്ണന്‍

കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ.ടി. ആക്ട് പാസാക്കുകയും 'ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്' പ്രകാരം ഗ്രീവന്‍സ് കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തില്‍ ആദ്യവുമായി രൂപംകൊണ്ട ഗ്രീവന്‍സ് കൗണ്‍സില്‍ കോം ഇന്ത്യയുടെ ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സില്‍ ആണ്.

അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപം നല്‍കിയ ഗ്രീവന്‍സ് കൗണ്‍സില്‍ കോം ഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു. കേരളത്തില്‍ പരമ്പരാഗത പത്ര മാധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഗ്രീവന്‍സ് കൗണ്‍സിലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അംഗീകാരം ലഭിച്ചത് കോം ഇന്ത്യക്കാണെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+