കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കേരളത്തെ ഇരുട്ടിലാഴ്ത്താന്‍, ഈ നയം അംഗീകരിക്കില്ല; തുറന്നടിച്ച് എകെ ബാലന്‍

Google Oneindia Malayalam News

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലന്‍ രംഗത്ത്. സംസ്ഥാന ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് കേന്ദ്രത്തിന് നല്‍കണമെന്ന നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. വേനല്‍ക്കാലത്ത് കേരളത്തെ ഇരുട്ടിലാക്കുക എന്ന ലക്ഷ്യം വച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് എ കെ ബാലന്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഷന്‍, കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ അറിയാന്‍; തുറന്നടിച്ച് ഡ്രൈവര്‍ ജയദീപ്ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഷന്‍, കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ അറിയാന്‍; തുറന്നടിച്ച് ഡ്രൈവര്‍ ജയദീപ്

1

ഇതേ തുടര്‍ന്ന് എല്ലാ വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് വൈദ്യുതി കൈമാറണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിനെതിരെയാണ് എകെ ബാലന്‍ ഇപ്പോള്‍ രംഗത്തെത്തിയത്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതി ഉത്പാദനം കുറഞ്ഞത്. എന്നാല്‍ ഈ കുറവ് ബാധിച്ചിട്ടില്ലെന്നാണ് കെ എസ് ഇ ബി അറിയിക്കുന്നത്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

വേനല്‍കാലത്ത് കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച് കേന്ദ്രത്തിന് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നതെന്ന് എ കെ ബാലന്‍ പറയുന്നു. ഇന്ത്യാ രാജ്യത്ത് വൈദ്യുത പ്രതിസന്ധി ഇല്ലെന്ന് വീമ്പിളക്കിയ കേന്ദ്ര ഗവണ്‍മെന്റ് ഈ തീരുമാനം എടുത്തത് വഴി സത്യം പുറത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

കേരള വൈദ്യുതി ബോര്‍ഡ് ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ സമീപനം സ്വീകരിക്കുന്ന ഒരു സ്ഥാപനമാണ്. അതുകൊണ്ട് മഴക്കാലത്ത് ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്ന വൈദ്യുതി ഉല്‍പാദനം കുറച്ച് വേനല്‍കാലത്തേക്ക് ഡാമുകളില്‍ സംഭരിച്ചുവെക്കുന്ന രീതിയാണ് തുടരുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഈ പ്ലാനിംഗ് തകിടം മറയും. ഫലം വേനല്‍കാലത്ത് അതിരൂക്ഷമായ വൈദ്യുത പ്രതിസന്ധി ക്ഷണിച്ചു വരുത്തും.

4

ഗാര്‍ഹിക ഉപഭോക്താക്കളെ മാത്രമല്ല വ്യവസായ - കാര്‍ഷിക മേഖലപൂര്‍ണ്ണമായും തകരും. വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക നിലയെയും ബാധിക്കും. ഓഫ് പീക്ക് സമയത്ത് കേരളം പുറത്തുവില്‍ക്കുന്ന വൈദ്യുതിയുടെ വില കേന്ദ്രം തരുമെന്ന് ഉറപ്പുമില്ല. വിത്തിന് വെച്ചത് കൊത്തിത്തിന്നുന്ന ഈ നയം കേരളത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

5

പ്രതിസന്ധി വരുമ്പോള്‍ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കണമെന്ന് ജലവൈദ്യുതപദ്ധതികളുടെ പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ജലവൈദ്യുത പദ്ധതികളും ഡീ കമ്മീഷന്‍ ചെയ്ത് നിലവിലുള്ള പദ്ധതികളും ഇല്ലാതക്കണമെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നു എന്ന പ്രത്യേകതയും നമ്മള്‍ കാണണമെന്നും ബാലന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

6

ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണ സംവിധാനത്തിന് സംസ്ഥാനത്തുടനീളം കനത്ത തകരാറുകളുണ്ടായിട്ടുണ്ട്. വെള്ളം കയറിയതിനെത്തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയാണ്. കെ എസ് ഇ ബിയുടെ വൈദ്യുതി സേന പൂര്‍ണ്ണ തോതില്‍ത്തന്നെ ഈ വൈകിയ വേളയിലും രംഗത്തുണ്ട്. തീവ്രമഴ വൈദ്യുതി വിതരണ സംവിധാനത്തെ സാരമായി ബാധിച്ചു എന്നാണ് സൂചന.

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടെ അവന്‍ പോയി; ആ സംഭവം കണ്ണില്‍ നിന്ന് മായുന്നില്ല: രാജമ്മവീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടെ അവന്‍ പോയി; ആ സംഭവം കണ്ണില്‍ നിന്ന് മായുന്നില്ല: രാജമ്മ

Recommended Video

cmsvideo
കോവിഡില്‍ അനാഥാമായ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി പിണറായി സര്‍ക്കാര്‍

English summary
Former Union Minister and CPM leader AK Balan has lashed out at the central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X