Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ ചെയ്യുന്നതിനിടെ ബാലൻസ് തെറ്റി വീണു, മുൻ കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

മംഗളുരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. യോഗ ചെയ്യുന്നതിനിടെ പറ്റിയ അപകടത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് കുടുംബ വൃത്തങ്ങളില്‍ ലഭിക്കുന്ന വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ചികിത്സയില്‍ കഴിയുന്നത്.

ഞായറാഴ്ച രാവിലെ അദ്ദേഹം പതിവ് പോലെ യോഗ പരിശീലനം നടത്തുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന് ബാലന്‍സ് നഷ്ടപ്പെടുകയും നിലത്തേക്ക് വീഴുകയുമായിരുന്നു. ചെറിയ വീഴ്ച ആയിരുന്നത് കൊണ്ട് ആ സമയത്ത് അദ്ദേഹം അത് കാര്യമായിട്ടെടുത്തിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പിടിഐയോട് പ്രതികരിച്ചത്.

oscar

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

ഞായറാഴ്ച വൈകിട്ട് അദ്ദേഹം പതിവ് ചെക്കപ്പിന് വേണ്ടി ആശുപത്രിയില്‍ പോയിരുന്നു. അപ്പോള്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആണ് തലയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നതായി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് ഉടനെ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു എന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടിയന്തരമായി ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത് എന്നാണ് വിവരം.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+