കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുസ്തിയില്‍ അഞ്ച് തവണ സ്വര്‍ണം നേടി, എന്നിട്ടും സര്‍ക്കാരിന്റെ അവഗണന; മനം നൊന്ത് യുവാവ് ജീവനൊടുക്കി

അഞ്ച്തവണ സ്വര്‍ണം നേടിയിട്ടും സര്‍ക്കാര്‍ ഒരു ജോലി നല്‍കാതെ അവഗണിച്ചു. ഒടുവില്‍ ജോലി ലഭിക്കാതെ അവഗണനയില്‍ മനം നൊന്ത സുമേഷ് (25) ഒടുവില്‍ ജീവനൊടുക്കുകയായിരുന്നു.

  • By Desk
Google Oneindia Malayalam News

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഗുസ്തിയില്‍ സ്വര്‍ണമെഡല്‍ നേടുമ്പോള്‍ സുമേഷിന് സ്വപ്നായിരുന്നത് ഒരു ജോലിയാണ്. എന്നാല്‍ അഞ്ച്തവണ സ്വര്‍ണം നേടിയിട്ടും സര്‍ക്കാര്‍ ഒരു ജോലി നല്‍കാതെ അവഗണിച്ചു. ഒടുവില്‍ ജോലി ലഭിക്കാതെ അവഗണനയില്‍ മനം നൊന്ത സുമേഷ് (25) ഒടുവില്‍ ജീവനൊടുക്കി.

ഏറെ കഷ്ടപ്പെട്ടാണ് പൂഞ്ഞാര്‍ പനച്ചിപ്പാറ പുത്തന്‍പറമ്പില്‍ പിഎസ് സുമേഷ് സ്‌കൂള്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട് സുമേഷ്. പക്ഷേ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തം പേരിലുണ്ടെങ്കിലും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് സുമേഷ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

dead-kerala

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സുമേഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നു ലഭിച്ച ഡയറി പരിശോധിച്ച ശേഷം മാത്രമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.

സുമേഷിന്റെ നാല് സഹോദരങ്ങളും ഗുസ്തി താരങ്ങളായിരുന്നു. ഇവരില്‍ പലര്‍ക്കും അര്‍ഹമായ ജോലി ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രശ്മിയാണ് സുമേഷിന്റെ ഭാര്യ. മകള്‍: നിയ. പൂഞ്ഞാറിലെ കോള്‍ഡ് സ്‌റ്റോറേജില്‍ ജോലി ചെയ്തു വരികയായിരുന്നു സുമേഷ്. ജോലിക്കായി പലയിടങ്ങളിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും ഒന്നും ശരിയായിരുന്നില്ല. ഇതില്‍ കടുത്ത നിരാശയിലായിരുന്നു സുമേഷെന്ന് ബന്ധുക്കള്‍ പറയുന്നു.

English summary
Former wrestling gold medal winner found dead in home at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X