ഫോർട്ട് കൊച്ചി - വൈപ്പിൻ യാത്ര വെറും 15 മിനിറ്റാകും; കടലിനടിയിലൂടെ തുരങ്കപാത വരുമോ?പുതിയ നിർദേശം ഇങ്ങനെ
തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ടുകൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കാൻ തുരങ്കപാത വേണമെന്ന ആവശ്യം ശക്തമാക്കി മുൻ പോർട്ട് അഡ്മിനിസ്ട്രേറ്റർ ജോസ് പോൾ. 2.5 കിമി നീളത്തിലുള്ള തുരങ്കപാത ഒരുക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രി വിഡി സതീശന് കൈമാറും. .
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 625 കിലോമീറ്റർ തീരദേശ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിർദേശവും ഉയരുന്നത്. വെപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിൽ കപ്പൽച്ചാലിൻ്റെ ഭാഗം ഉള്ളതിനാൽ ഇവിടെ കടലിന് മുകളിൽ പാലം പണിയാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന നിർദേശം ഉയരുന്നത്.

ഫോർട്ട് കൊച്ചിയേയും വെപ്പിനേയും നേരിട്ട് ബന്ധിപ്പിക്കുന്നതായിരിക്കും പാത. അതുകൊണ്ട് തന്നെ തുരങ്കപാത യാഥാർത്ഥ്യമായാൽ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് വഴി ചുറ്റിവളഞ്ഞുള്ള യാത്ര ഒഴിവാക്കാനാകും. റോ റോ സർവ്വീസിനേയും ആശ്രയിക്കേണ്ടി വരില്ല. പാതവരുന്നതോടെ യാത്രാ സമയവും ഗണ്യമായി കുറയും. നിലവിൽ ഇതുവഴി 16 കിമി ദൈർഘ്യമുണ്ട്. ഇത് 8 കിമിയായി ചുരുങ്ങും. ഹൈക്കോടതിയിലേക്കുള്ള യാത്ര സമയം ഒന്നേകാൽ മണിക്കൂറിൽ നിന്നും 15 മിനിറ്റായി കുറയും.
നിലവിൽ വൈപ്പിനും ഫോർട്ട് കൊച്ചിക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ റോ റോ സർവ്വീസിനൊണ് ആശ്രയിക്കുന്നത്. പ്രതിദിനം 6000ത്തോളം വാഹനങ്ങൾ റോ റോയിൽ പോകുന്നുണ്ട്. 3500 യാത്രക്കാരും സർവ്വീസ് ഉപയോഗിക്കുന്നുണ്ട്. അതേസമയം തിരക്കുള്ള സമയങ്ങൾ ഫെറി സർവ്വീസിനായി വാഹങ്ങൾ 45 മിനിറ്റോളം കാത്ത് നിൽക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
കടൽച്ചാലിലൂടെ വലിയ കപ്പലുകൾ കടന്ന് പോകുന്ന സമയങ്ങളിൽ ഫെറി സർവ്വീസ് നിർത്തിവെയ്ക്കേണ്ടി വരും. പ്രതിവർഷം 3500 കപ്പലുകൾ ഈ കടൽച്ചാലിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ. ഡ്രെഡ്ജിങ് പ്രൃവൃത്തിക്കളും മഴക്കാലത്തെ കാറ്റും ഉയർന്ന തിരമാലകളുമെല്ലാം റോ റോ സർവ്വീസിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കും.
അതേസമയം മുനമ്പം-അഴിക്കോട് പാലം തുറക്കുന്നതോടെ സാഹചര്യം കൂടുതൽ വഷളാകുമെന്നാണ് പോൾ ജോസഫ് ചൂണ്ടിക്കാട്ടുന്നത്. പാലം തുറന്നാൽ തീരദേശഹൈവേയുടെ വടക്കൻ മേഖലയുമായുള്ള ഭാഗം കൂടുതൽ മെച്ചപ്പെടും. ഇത് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ എണ്ണ വർധിക്കാൻ കാരണമാകും.
കപ്പൽച്ചാലിന് അടിയിലൂടെ തുരങ്കപാത നിർമ്മിക്കുന്നത് സംബന്ധിച്ച് 2023 ൽ കെ-റെയിൽ ഒരു സാധ്യത പഠനം നടത്തിയിരുന്നു. പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്ക് തുറക്കുന്ന തരത്തിലുള്ള ഇരട്ടത്തുരങ്കപാതയാണ് കെ-റെയിൽ മുന്നോട്ട് വെച്ചത്. ഇതിനെകുറിച്ചും തൻ്റെ പദ്ധതിരേഖയിൽ പോൾ പരാമർശിക്കുന്നുണ്ട്.
കപ്പൽച്ചാലിലൂടെ കപ്പലുകൾ കടന്ന് പോകുന്നത് തടസപ്പെടാതിരിക്കാൻ കടൽത്തട്ടിന് താഴെ ആഴത്തിൽ തുരങ്കപാത വേണമെന്നതാണ് ആവശ്യം. ഇവിടെയുള്ള മണ്ണായിരിക്കും ഏറ്റവും പ്രധാന വെല്ലുവിളി. ഇവിടെ മുകൾ തട്ടിൽ അയഞ്ഞ മണ്ണായിരിക്കും. ഇത് ടണൽ നിർമ്മാണത്തിന് അനുയോജ്യമായിരിക്കില്ല. വിശദമായ ഭൂമിശാസ്ത്ര പഠനങ്ങൾക്ക് ശേഷമായിരിക്കും അന്തിമ നിർമ്മാണ രീതി നിശ്ചയിക്കാൻ സാധിക്കൂ. ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നതെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പോൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുടെ കൂടി ഇക്കാര്യത്തിൽ നിർണായകമാകും.
2672.25 കോടിയാണ് കെ-റെയിൽ കണക്കാക്കിയ പദ്ധതി ചെലവ്. എന്നാൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കണം നിർമ്മാണം എന്ന നിർദേശമാണ് ജോസ് പോൾ മുന്നോട്ട് വെയ്ക്കുന്നത്.


Click it and Unblock the Notifications
