രാജ്യസഭ: 100 തികച്ചെങ്കിലും കോണ്‍ഗ്രസിന്റെ റെക്കോർഡിന് ഒപ്പമെത്താന്‍ ബിജെപി വിയർക്കും
ദില്ലി:കഴിഞ്ഞ മാസം അവസാനം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പോടെ രാജ്യസഭയില്‍ ആദ്യമായി 100 അംഗ സംഖ്യ തികയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിരിക്കുകയാണ്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ വിരമിക്കുന്നതോടെ പാർട്ടിയുടെ എണ്ണം വീണ്ടും 100-ൽ താഴെയാകുമെങ്കിലും, ഇരുസഭകളിലും ഭൂരിപക്ഷം നേടുന്ന ആദ്യത്തെ കോൺഗ്രസ് ഇതര പാർട്ടി എന്ന ലക്ഷ്യത്തിലേക്ക് ബി ജെ പി കൂടുതല്‍ അടുക്കുകയാണെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്.

നിലവില്‍ 100 അംഗങ്ങളുള്ള ബി ജെ പിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളിൽ ഒമ്പത് പേരാണ് സ്വന്തമായിട്ടുള്ളത്. ബിജെപിയുടെ നാല് എംപിമാർ വിരമിച്ചതിന് ശേഷം വരും ആഴ്ചകളിൽ ബിജെപിയുടെ എണ്ണം 100ൽ താഴെയാകുമെങ്കിലും, ജൂൺ-ജൂലൈ മാസത്തോടെ 53 സീറ്റുകൾ കൂടി പുതിയ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാർട്ടിക്ക് ഈ നഷ്ടം നികത്താനാകും.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

ഇരുപത് എംപിമാർ ജൂണിലും 33 പേർ ജൂലൈയിലുമാണ് വിരമിക്കുന്നത്. 11 ഒഴിവുകൾ ഉത്തർപ്രദേശിൽ നിന്നായിരിക്കുമെന്നതിനാൽ, പുതുതായി അധികാരത്തില്‍ വന്ന യുപി നിയമസഭയിലെ അംഗസംഖ്യ അനുസരിച്ച് ബി ജെ പിക്ക് സംസ്ഥാനത്ത് നിന്നുള്ള തങ്ങളുടെ ശക്തി നിലനിർത്താൻ സാധിക്കും. എന്നാല്‍ 2024 ആവുന്നതോടെ സഭയില്‍ കൂടുതല്‍ സീറ്റ് നേടി ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അടുത്ത വർഷം അവസാനം നടക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയുടെ പ്രകടനം എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സഭയിലെ ബി ജെ പി അഗംബലം കേവല ഭൂരിപക്ഷത്തിലേക്ക് ഉയരുന്നത്.

2024 ഏപ്രിലിൽ ഉപരിസഭയിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാൽ, 1982-ന് ശേഷം ലോക്‌സഭയിലും രാജ്യസഭയിലും ഒരേ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ആദ്യമായിരിക്കും. അതേസമയം, അടുത്ത മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഏഴ് അംഗങ്ങളെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യേണ്ടി വരുമെന്ന് അംഗങ്ങളുടെ വിരമിക്കൽ പട്ടിക കാണിക്കുന്നത്.

സുബ്രഹ്മണ്യൻ സ്വാമി, മേരി കോം, സ്വപൻ ദാസ് ഗുപ്ത, രൂപ ഗാംഗുലി, സുരേഷ് ഗോപി, നരേന്ദ്ര ജാദവ് എന്നിവർ ഏപ്രിലിലും മേയിൽ സംഭാജി ഛത്രപതിയുമാണ് വിരമിക്കാൻ പോകുന്ന ഏഴ് നോമിനേറ്റഡ് അംഗങ്ങളിൽ ഉൾപ്പെടുന്നത്. ജാദവും കോമും ഒഴികെ അഞ്ച് പേരും പാർട്ടിയുടെ വിപ്പ് സ്വീകരിച്ച് ഉപരിസഭയിൽ ബി ജെ പി അംഗത്വം സ്വീകരിച്ചിരുന്നു.

നിലവിലുള്ള നിയമ പ്രകാരം, ആറ് വർഷത്തേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയിൽ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ള വ്യക്തികളിൽ നിന്ന് 12 അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്.നോമിനേറ്റഡ് അംഗങ്ങൾ സ്ഥിരമായി സർക്കാരിന് വോട്ട് ചെയ്യുമെങ്കിലും, നിലവിലെ സഭയിലെ ഒമ്പത് പേർ ഭരണകക്ഷിയായ ബി ജെ പിക്ക് യഥാർത്ഥ സംഖ്യാബലം നൽകുന്നതിന്റെ ഭാഗമായി തങ്ങളെ കണക്കാക്കാൻ താൽപ്പര്യപ്പെടുന്നവരാണ്.

അതേസമയം, നോമിനേറ്റഡ് അംഗങ്ങൾ ഭരണ സഖ്യത്തെ പിന്തുണച്ചാലും എട്ട് വർഷത്തിനിടെ കൈകാര്യം ചെയ്ത അതേ രീതിയിൽ യുപിഎ, എൻഡിഎ ഇതര രാഷ്ട്രീയ പാർട്ടികളായ വൈ എസ് ആർ സി പി, ബിജെഡി തുടങ്ങിയ ചെറുപാർട്ടികളുടേയും സ്വതന്ത്രരുടേയും സഹായത്തോടെ എൻഡിഎയ്ക്ക് ഉപരിസഭയിൽ നിർണായക ബില്ലുകൾ പാസാക്കേണ്ടിവരും.












Click it and Unblock the Notifications