കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് ബേബിക്കെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്ക്

  • By Soorya Chandran
Google Oneindia Malayalam News

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിപിഎമ്മിന് പാരയായി ഇടുപക്ഷത്ത് നിന്ന് മറ്റൊരു പാര്‍ട്ടി കൂടി. ഫോര്‍വേര്‍ഡ് ബ്ലോക്ക് ആണ് കൊല്ലം സീറ്റില്‍ ഒറ്റക്ക് മത്സരിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ ഇടത് ചേരിക്കൊപ്പം ശക്തമായ നിലയുറപ്പിക്കുന്നപാര്‍ട്ടിയാണ് ഫോര്‍വേര്‍ഡ് ബ്ലോക്ക്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും മലയാളിയും ആയ ജി ദേവരാജന്‍ ആണ് എംഎ ബേബിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

G devarajan

കേരളത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന് കാര്യമായ സ്വാധീനം ഇല്ല. എങ്കിലും തങ്ങള്‍ക്കും സ്ഥാനത്തെ ഇടത് മുന്നണിയില്‍ അംഗത്വം നല്‍കണം എന്ന് ജി ദേവരാജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇടതുമുന്നണിയോ സിപിഎമ്മോ ഇക്കാര്യം അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കൊല്ലത്ത് തനിച്ച് മത്സരിക്കാന്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് തീരുമാനിച്ചത്.

യഥാര്‍ത്ഥത്തില്‍ മൂന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കും കൊല്ലത്ത് മത്സരം. ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നെങ്കിലും കേരളത്തിലെ ഏറ്റവും മികച്ച ഇടത് നേതാക്കളില്‍ ഒരാളായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ജി ദേവരാജന്‍. എംഎ ബേബിയാണെങ്കില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുബോധമുള്ള കൊല്ലത്തെ വോട്ടര്‍മാരായിരിക്കും ആകെ അങ്കലാപ്പിലാവുക. ബേബിക്ക് വോട്ട് ചെയ്യണോ, അതോ പ്രേമചന്ദ്രന് വോട്ട് ചെയ്യണോ... അതും അല്ലെങ്കില്‍ ജി ദേവരാജനെ പിന്തുണക്കണോ...?

English summary
Forward Block will also contest from Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X