കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നോക്ക സംവരണം നടപ്പാക്കിയ രീതി ശരിയല്ലെന്ന്‌ എന്‍എസ്‌എസ്‌; വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ മുന്നോക്ക സംവരണം നടപ്പാക്കിയ രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്‌. മുന്നോക്കസമുദായംഗങ്ങളില്‍ സംവരണത്തിന്‌ അര്‍ഹരായവര്‍ക്ക്‌ ആനുകൂല്യം കിട്ടാത്ത രീതിയിലാണ്‌ സര്‍ക്കാര്‍ ചട്ടം നടപ്പാക്കിയതെന്നാണ്‌ എന്‍എസ്‌എസിന്റെ പരാതി. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍ഹര്‍ജിക്കൊപ്പം മുന്നോക്കസമുദായികപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഉപഹര്‍ജി നല്‍കിയതായും എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സംവരണം നടപ്പാക്കിയതിലെ അപാകതകള്‍ മൂലം സാമ്പത്തികമായി പിന്നക്കം നില്‍ക്കുന്ന മുന്നോക്ക സമുദായംഗങ്ങള്‍ക്ക്‌ അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്ന്‌ എന്‍എസ്‌എസ്‌ ആരോപിക്കുന്നു.

g sukumaran nair

സര്‍ക്കാര്‍ നിയമിച്ച മുന്നോക്ക കമ്മീഷന്‍ മുന്നോക്ക സമുദായങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തുന്ന റിപ്പോര്‍ട്ട്‌ 2019ല്‍ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അത്‌ അംഗീകരിക്കുകയും ചെയ്‌തെങ്കിലും മുന്നോക്കസമുദായ പട്ടിക ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന്‌ എന്‍എസ്‌എസ്‌ പാരാതിപ്പെടുന്നു. സാമ്പത്തിക സംവരണത്തിന്റെ അര്‍ഹത നിശ്ചയിക്കുന്ന നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കെ, മുന്നോക്ക സമുദായപ്പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക്‌ സംവരണം നേടാന്‍ കഴിയാത്ത അവസ്ഥയുണ്ട്‌.

മുന്നോക്ക സമുദായപ്പട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ, ഏതൊക്കെ സമുദായംഗങ്ങള്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ട്‌ എന്ന്‌ നിശ്ചയിക്കാന്‍ കഴിയു. സാമ്പത്തിക സംവരണം ലഭിക്കാന്‍ റവന്യൂ അധികാരികള്‍ നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ്‌ പലപ്പോഴും നല്‍കുന്നില്ല. അതും ഈകാരണത്താലാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. അതിനായി മുന്നോക്കസമുദായപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു ഹര്‍ജിയും എന്‍എസ്‌എസ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്നും വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നു.

English summary
forward cast reservation; NSS against kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X