കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായിക്കാം, മറ്റുള്ളവരെ ദ്രോഹിച്ചാകരുത്; മുന്നാക്ക സംവരണം 5 ശതമാനമാക്കണമെന്ന് വെള്ളാപ്പള്ളി

Google Oneindia Malayalam News

ചേര്‍ത്തല: ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നാക്ക സംവരണം 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അത്രയേ വരൂ എന്നും വെള്ളപ്പാള്ളി അഭിപ്രായപ്പെട്ടു.

27

പാവപ്പെട്ടവരെ സഹായിക്കുന്നതിന് എതിരല്ല. പക്ഷേ, മറ്റു സമുദായത്തിലുള്ളവരെ ദ്രോഹിച്ചാകരുത് എന്ന് മാത്രം. സവര്‍ണ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 26 ശതമാനമാണുള്ളത്. സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസമേഖലയിലും അവര്‍ മുന്നിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ 5 ശതമാനത്തില്‍ താഴെയേ വരൂ. അവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ശരിയല്ല. യുഡിഎഫ് നിലപാട് വ്യക്തമാക്കണം. സംയുക്ത സമരങ്ങള്‍ക്ക് എസ്എന്‍ഡിപി ആലോചിക്കുന്നുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. ദേവസ്വം ബോര്‍ഡില്‍ സംവരണം നടപ്പാക്കിയതിനെ അന്നേ എതിര്‍ത്തിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

അതേസമയം, മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം അനുവദിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് എതിരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ലഭിക്കാതെ വന്നാല്‍ അതേ സമയുദായത്തിലെ മറ്റു ഉദ്യോഗാര്‍ഥികളെ പരിഗണിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്

മുന്നാക്ക സംവരണത്തിനെതിരെ സമരം തുടങ്ങാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 28ന് കൊച്ചിയില്‍ സംവരണ സമുദായങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരും. ഭാവി സമര പരിപാടികള്‍ അന്ന് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പാക്കുകയാണ്. ഇത് പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കക്കാരാക്കാനേ ഉപകരിക്കൂ. സംവരണ സമുദായങ്ങള്‍ പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്. ഇവര്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു.

English summary
Forward Community Reservation reduce to 5 Percentage: Vellappalli Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X