ആശുപത്രിയിലാക്കിയ ഭിക്ഷക്കാരിയുടെ ഭാണ്ഡം നോക്കിയപ്പോള്‍ ഞെട്ടിത്തരിച്ച് നാട്ടുകാര്‍!
തൃശൂര്‍: ആശുപത്രിയിലാക്കിയ ഭിക്ഷക്കാരിയുടെ ഭാണ്ഡം തുറന്ന് നോക്കിയപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. ഭാണ്ഡത്തില്‍ കണ്ടത് ലക്ഷത്തില്‍പ്പരം രൂപ. വാടാനപ്പള്ളി സെന്ററില്‍ തൃശൂര്‍ റോഡില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‍ അന്തിയുറങ്ങുന്ന അന്യ സംസ്ഥാനക്കാരിയായ ദീദിയെ ആശുപത്രിയിലാക്കിയപ്പോഴാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭാണ്ഡക്കെട്ട് പരിശോധിച്ചത്.
ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോള്‍ ലക്ഷത്തില്‍പ്പരം രൂപയാണ് നാട്ടുകാര്‍ കണ്ടത്. രൂപ എണ്ണിത്തിട്ടപ്പെടുത്താന്‍ അഞ്ച് മണിക്കൂറാണ് എടുത്തത്. തിട്ടപ്പെടുത്തിയ തുകയാണെങ്കില്‍ 1,11,678 രൂപയും. വായിലും ചുണ്ടിലും പഴുപ്പ് കണ്ടതിനെ തുടര്‍ന്നാണ് ദീദിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചത്.

ദീദിയുടെ കൂടെ മനോനില തകരാറിലായ പരിമള എന്ന യുവതിയുമുണ്ടായിരുന്നു. രണ്ടു പേരെയും ആദ്യം ജെസിഎം കോടതില്‍ ഹാജരാക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവരെയും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിന് ശേഷമാണ് പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ദീദിയുടെ ഭാണ്ഡം തുറന്നത്. പത്തുമുതല്‍ ആയിരം വരെയുള്ള കറന്‍സി നോട്ടുകളും 25 പൈസ മുതല്‍ പത്ത് രുപ വരെയുള്ള നാണയങ്ങളും 200 ദര്‍ഹത്തിന്റെ ഒരു നോട്ടും ഭാണ്ഡത്തില്‍ കണ്ടതോടെ അധികൃതര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമാകുകയായിരുന്നു.
കാല് ചാക്കോളമുള്ള നാണയത്തുട്ടുകള്‍ രണ്ട് പേര് ചേര്‍ന്നാണ് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ഓഫീസിലെത്തിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ്, വാടാനപ്പള്ളി എസ്ഐ എന്നിവരുടെ ചുമതലയില്‍ ദീദിയുടെ പേരില്‍ തുക ബാങ്കിലിടും. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ദീദിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുമെന്ന് വാടാനപ്പള്ളി എസ്ഐ ശ്രീജിത്ത് പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications