കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങി എഴുന്നേറ്റാൽ വീടിന് മുന്നിൽ രക്ത തുള്ളികൾ! വയനാട്ടിലെ ഒരു ഗ്രാമം മുഴുവൻ ഭീതിയിൽ... ദുരൂഹത...

കഴിഞ്ഞയാഴ്ച മുതലാണ് ചിറ്റാലൂർക്കുന്നിലെ വീടുകളിൽ രക്തക്കറ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

Google Oneindia Malayalam News

കൽപ്പറ്റ: നടവയൽ ചിറ്റാലൂർക്കുന്നിൽ ജനങ്ങൾ ഭീതിയിൽ. പ്രദേശത്തെ വീടുകളിൽ വ്യാപകമായി രക്തക്കറ കണ്ടതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇച്ചാപ്പിയും ഹസീബും കമ്മ്യൂണിസ്റ്റാ! കൊച്ചിയിലെ സിപിഎം ജാഥയിൽ ചെങ്കൊടിയേന്തി 'കൊച്ചു പറവകൾ'...ഇച്ചാപ്പിയും ഹസീബും കമ്മ്യൂണിസ്റ്റാ! കൊച്ചിയിലെ സിപിഎം ജാഥയിൽ ചെങ്കൊടിയേന്തി 'കൊച്ചു പറവകൾ'...

കോഴിക്കോട്ടെ ഞെട്ടൽ മാറും മുൻപേ! ട്രെയിനിൽ യുവതിയുടെ മുന്നിൽ വെച്ച് സ്വയംഭോഗം, വീഡിയോ...കോഴിക്കോട്ടെ ഞെട്ടൽ മാറും മുൻപേ! ട്രെയിനിൽ യുവതിയുടെ മുന്നിൽ വെച്ച് സ്വയംഭോഗം, വീഡിയോ...

കഴിഞ്ഞയാഴ്ച മുതലാണ് വയനാട് ചിറ്റാലൂർക്കുന്നിലെ വീടുകളിൽ രക്തക്കറ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പ്രദേശത്തെ ഒരു വീടിന്റെ തിണ്ണയിലും മുറ്റത്തും തൊഴുത്തിലുമാണ് ആദ്യം രക്തക്കറ കണ്ടത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മറ്റൊരു വീട്ടിലും രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടത്.

ഗൗരിയെ മരണത്തിലേക്ക് തള്ളിവിട്ടതോ? സ്റ്റാഫ് റൂമില്‍ നടന്നത് പീഡനം; കരണത്തടിയും അപമാനിക്കലുംഗൗരിയെ മരണത്തിലേക്ക് തള്ളിവിട്ടതോ? സ്റ്റാഫ് റൂമില്‍ നടന്നത് പീഡനം; കരണത്തടിയും അപമാനിക്കലും

കഴിഞ്ഞയാഴ്ച...

കഴിഞ്ഞയാഴ്ച...

കഴിഞ്ഞാഴ്ചയാണ് പ്രദേശത്തെ വീടിന്റെ തിണ്ണയിലും മുറ്റത്തും രക്തതുള്ളികൾ കണ്ടത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് കഴിഞ്ഞദിവസം മറ്റൊരു വീട്ടിലും സമാനനിലയിൽ രക്തക്കറ കണ്ടത്.

ആൾപ്പാർപ്പില്ല...

ആൾപ്പാർപ്പില്ല...

നടവയൽ ചിറ്റാലൂർക്കുന്നിലെ ആൾപാർപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞദിവസം വീണ്ടും രക്തക്കറ കണ്ടത്.

തകർത്തു...

തകർത്തു...

ആൾപാർപ്പില്ലാത്ത വീടിന്റെ ചുമരിലും തിണ്ണയിലുമാണ് രക്തതുള്ളികൾ കണ്ടത്. വീടിന്റെ ജനൽ ചില്ലുകളും തകർത്ത നിലയിലാണ്.

ദുരൂഹത...

ദുരൂഹത...

വീടുകളിൽ കണ്ട രക്ത തുള്ളികൾ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന സംശയം ഇതുവരെ ദുരീകരിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

രാസപരിശോധന...

രാസപരിശോധന...

വീടുകളിൽ കണ്ട രക്ത തുള്ളികൾ രാസപരിശോധനയ്ക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലഹരിമരുന്ന് സംഘം?

ലഹരിമരുന്ന് സംഘം?

ജനങ്ങളിൽ ഭീതി ജനിപ്പിക്കാനായി ലഹരി മരുന്ന് വിൽപ്പനക്കാരുടെ തന്ത്രങ്ങളാണോ ഇതെന്നും നാട്ടുകാർക്ക് സംശയമുണ്ട്.

അന്വേഷണം...

അന്വേഷണം...

വീട്ടുകാരുടെ പരാതിയെ തുടർന്ന് പനമരം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
found blood drops in front of home at wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X