കാണാതായ കുഞ്ഞു ഷബാന്റെ മൃതദേഹം കണ്ടെത്തി; അന്ന് സന, ഇപ്പോള്‍ ഷബാന്‍, ഞെട്ടല്‍ മാറാതെ കാസര്‍കോട്...
ഞായറാഴ്ച ഉച്ചയ്ക്കാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്.
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ ചേരൂരിലെ കബീര്‍ റുക്‌സാന ദമ്പതികളുടെ മകന്‍ ഷബാന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കണ്ടെത്തിയത്.
തളങ്കര ഹാര്‍ബറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് സമീപത്തെ വീടുകളിലും കവലകളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

വീടിനടുത്തുള്ള ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പുഴയില്‍ തിരച്ചിലിനിറങ്ങിയത്. പിന്നീട് ഫയര്‍ഫോഴ്‌സ് ജീവനക്കാരും പോലീസും മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
തിങ്കളാഴ്ച രാവിലെയാണ് ഹാര്‍ബറില്‍ നിന്ന് ഷബാന്റെ മൃതദേഹം ലഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അടുത്തിടെയാണ് പാണത്തൂരില്‍ നിന്നും സമാന സാഹചര്യത്തില്‍ സന ഫാത്തിമ എന്ന നാലുവയസുകാരിയെ കാണാതായത്. ഏറെദിവസത്തെ തിരിച്ചിലിന് ശേഷം സമീപത്തെ പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹവും ലഭിച്ചത്.












Click it and Unblock the Notifications