മമ്മൂട്ടിയും കാവ്യയുമൊക്കെ കുടങ്ങുമോ; മസാലപ്പൊടികളിലും വിഷാംശമുണ്ടെന്ന് ഫലം
തിരുവനന്തപുരം: മാഗി ന്യൂഡില്‍സില്‍ വിഷാംശമടങ്ങിയ പദാര്‍ത്ഥങ്ങളുണ്ടെന്ന പരിശോധന ഫലത്തെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിക്കാന്‍ ഒരുങ്ങുകയാണ്. മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്ത് തുടങ്ങി താരങ്ങള്‍ക്കെതിരെയും കേസെടുക്കാം എന്നായി. ഇനി മലയാളി താരങ്ങള്‍ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ വില്‍ക്കുന്ന മസാലപ്പൊടികളിലും സുഗന്ധവ്യഞ്ജനങ്ങളിലും വിഷാംശമുണ്ടെന്ന് പരിശോധന ഫലം.
മല്ലി, ചുക്കുപൊടി, ജീരകം, വറ്റല്‍മുളക്, ഏലയ്ക്ക, ജീരകപ്പൊടി, തൈര്മുളക്, അച്ചാര്‍പ്പൊടി, ഗരംമസാല, മുളകുപൊടി, പെരുംജീരകം, കശ്മീരി മുളകുപൊടി, രസംപൊടി എന്നിവയിലാണ് അനുവദനീയമായ പരിധിക്കു മുകളില്‍ വിഷാംശം കണ്ടെത്തിയത്. മല്ലിയില്‍ മാരക കീടനാശിനിയായ ആല്‍ഫ-ബീറ്റ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമാണു കണ്ടെത്തിയത്.

ചുക്കുപൊടിയില്‍ ക്യുനാല്ഫോസിന്റെയും ജീരകത്തില്‍ മാലത്തയോണ്‍, എത്തയോണ്‍, ക്ലോര്‍പൈറിഫോസ് എന്നിവ ഉള്‍പ്പെടെ അഞ്ചു കീടനാശിനികളും വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെതാലിന്‍, ക്ലോര്‍പൈറിഫോസ് ഉള്‍പ്പെടെ എട്ടു കീടനാശിനികളുടെയും അംശം പരിധിയില്‍ കൂടുതലാണ്. ഏലയ്ക്കയില്‍ ഫൊസലോണ്‍, ക്യുനാല്‍ഫോസ് ഉള്‍പ്പെടെ ആറു കീടനാശിനികളുടെ അംശവും രസംപൊടിയില്‍ സൈപെര്മെത്രിന്റെ അംശവും കണ്ടെത്തി.
തൈരിലിട്ട മുളകില്‍ എത്തയോണ്‍, പ്രൊഫൈനോഫോസ് എന്നിവയും മുളകുപൊടിയില്‍ ബൈഫെന്ത്രിന് ഉള്‍പ്പെടെ നാലു കീടനാശിനികളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ടു ശേഖരിച്ചു പരിശോധിച്ച 82 സാംപിളുകളില്‍ 80 എണ്ണവും കീടനാശിനിരഹിതമായിരുന്നെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഡോ. തോമസ് ബിജു മാത്യു അറിയിച്ചു.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications