കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും കാവ്യയുമൊക്കെ കുടങ്ങുമോ; മസാലപ്പൊടികളിലും വിഷാംശമുണ്ടെന്ന് ഫലം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മാഗി ന്യൂഡില്‍സില്‍ വിഷാംശമടങ്ങിയ പദാര്‍ത്ഥങ്ങളുണ്ടെന്ന പരിശോധന ഫലത്തെ തുടര്‍ന്ന് രാജ്യത്ത് മാഗി നിരോധിക്കാന്‍ ഒരുങ്ങുകയാണ്. മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്ത് തുടങ്ങി താരങ്ങള്‍ക്കെതിരെയും കേസെടുക്കാം എന്നായി. ഇനി മലയാളി താരങ്ങള്‍ അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ വില്‍ക്കുന്ന മസാലപ്പൊടികളിലും സുഗന്ധവ്യഞ്ജനങ്ങളിലും വിഷാംശമുണ്ടെന്ന് പരിശോധന ഫലം.

മല്ലി, ചുക്കുപൊടി, ജീരകം, വറ്റല്‍മുളക്, ഏലയ്ക്ക, ജീരകപ്പൊടി, തൈര്മുളക്, അച്ചാര്‍പ്പൊടി, ഗരംമസാല, മുളകുപൊടി, പെരുംജീരകം, കശ്മീരി മുളകുപൊടി, രസംപൊടി എന്നിവയിലാണ് അനുവദനീയമായ പരിധിക്കു മുകളില്‍ വിഷാംശം കണ്ടെത്തിയത്. മല്ലിയില്‍ മാരക കീടനാശിനിയായ ആല്‍ഫ-ബീറ്റ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യമാണു കണ്ടെത്തിയത്.

curry-pwder

ചുക്കുപൊടിയില്‍ ക്യുനാല്‍ഫോസിന്റെയും ജീരകത്തില്‍ മാലത്തയോണ്‍, എത്തയോണ്‍, ക്ലോര്‍പൈറിഫോസ് എന്നിവ ഉള്‍പ്പെടെ അഞ്ചു കീടനാശിനികളും വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെതാലിന്‍, ക്ലോര്‍പൈറിഫോസ് ഉള്‍പ്പെടെ എട്ടു കീടനാശിനികളുടെയും അംശം പരിധിയില്‍ കൂടുതലാണ്. ഏലയ്ക്കയില്‍ ഫൊസലോണ്‍, ക്യുനാല്‍ഫോസ് ഉള്‍പ്പെടെ ആറു കീടനാശിനികളുടെ അംശവും രസംപൊടിയില്‍ സൈപെര്‍മെത്രിന്റെ അംശവും കണ്ടെത്തി.

തൈരിലിട്ട മുളകില്‍ എത്തയോണ്‍, പ്രൊഫൈനോഫോസ് എന്നിവയും മുളകുപൊടിയില്‍ ബൈഫെന്‍ത്രിന്‍ ഉള്‍പ്പെടെ നാലു കീടനാശിനികളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ടു ശേഖരിച്ചു പരിശോധിച്ച 82 സാംപിളുകളില്‍ 80 എണ്ണവും കീടനാശിനിരഹിതമായിരുന്നെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഡോ. തോമസ് ബിജു മാത്യു അറിയിച്ചു.

English summary
Found pesticides in curry powder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X