കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതില്‍ പണിയാന്‍ കുഴിയെടുക്കുന്നതിനിടയില്‍ മഹാശിലായുഗ സംസ്‌കാര അവശിഷ്ടങ്ങള്‍ കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം മഹാശിലായുഗ സംസ്‌കാര അവശിഷ്ടങ്ങള്‍ കണ്ടെത്തി. വളാഞ്ചേരി നഗരസഭ മയിലാടിക്കുന്ന് ഭാഗത്ത് അഞ്ചാം വാര്‍ഡിലെ താമസക്കാരനായ കല്ലിങ്ങല്‍ പറമ്പില്‍ നജീബിന്റെ പറമ്പില്‍ മതില്‍ പണിയുന്നതിന് കുഴിയെടുക്കുന്നതിനിടയിലാണ് നന്നങ്ങാടി, പ്രത്യേകതരം കത്തികള്‍ എന്നിവ കണ്ടെത്തിയത്.

എസ്എഫ്‌ഐയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍എസ്എഫ്‌ഐയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഏതാണ്ട് ബിസി നാലായിരത്തോളം പഴക്കമുള്ള മഹാശിലായുഗ ഇരുമ്പു യുഗ കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങളാണ് ഇത്.

stonage1

കല്ലിങ്ങല്‍ പറമ്പില്‍ നജീബിന്റെ പറമ്പില്‍ കണ്ടെത്തിയ നന്നങ്ങാടി.

ഈ പ്രദേശത്ത് ഇതിന് മുന്‍പും ഇത്തരം നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇതിനോടടുത്ത വെണ്ടല്ലൂര്‍ പറമ്പത്ത്കാവ് ഭാഗത്ത് അടുത്തിടെ മഹാശിലായുഗത്തിലെ കളിമണ്‍ ശില്‍പങ്ങള്‍, പാത്രങ്ങള്‍ എന്നിവ കണ്ടെത്തുകയും കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം പഠനം നടത്തുകയും ചെയ്തിരുന്നു. നന്നങ്ങാടികള്‍ കൂടി കണ്ടെടുക്കപ്പെട്ടതോടെ മഹാ ശിലായുഗത്തില്‍ ജനങ്ങള്‍ സംഘമായി താമസിച്ചിരുന്ന പ്രദേശമാണ് ഇത് എന്നു കൂടിയാണ് വ്യക്തമാകുന്നത്.

stonage2

മണ്ണില്‍ നിന്നും ലഭിച്ച പ്രത്യേകതരം കത്തികള്‍

ഈ പ്രദേശത്തിന്റെ ഭൂതകാലത്തേക്ക് വെളിച്ചം വീശുന്ന വിധം തുടര്‍പഠനങ്ങള്‍ നടത്തണമെന്ന് പരിസരവാസികള്‍ അഭിപ്രായപ്പെട്ടു.

English summary
Found stonage elements while digging for construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X