അമ്മാടത്തെ കവര്‍ച്ച: പ്രതികള്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി
തൃശൂര്‍: ചേര്‍പ്പ് അമ്മാടത്തെ സ്വര്‍ണപണിശാലയില്‍നിന്ന് ആഭരണങ്ങളുമായി പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി. പാലയ്ക്കല്‍ പാടത്തെ ബണ്ടിന് സമീപത്ത് നിന്നാണ് നാട്ടുക്കാര്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്. ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
അമ്മാടം കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബുവിന്റെ 1കിലോ 200 ഗ്രാം സ്വര്‍ണവുമായി ബംഗാള്‍ ഹുബ്ലി സ്വദേശികളായ അമീര്‍, അഫ്‌സല്‍ എന്നിവരാണ് മുങ്ങിയത്. റെയില്‍വേ സ്റ്റഷനുകളിലും എയര്‍പോര്‍ട്ടുകളിലും അന്വേഷണം നടത്തിയിട്ടും പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

പ്രതികളുടെ മെബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രികരിച്ച് അനേഷണം നടക്കുന്നതായും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും പാലയ്ക്കലിലെ ടാക്‌സിസ്റ്റാന്റില്‍ എത്തി കോയമ്പത്തൂര്‍ക്ക് പോകാനായി ശ്രമം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications