സൗത്ത് ഇന്ത്യൻ ബാങ്കിന് കാക്കനാട് പുതിയ കെട്ടിട സമുച്ചയം, ശിലാസ്ഥാപനം നടന്നു
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഭരണകാര്യ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം കൊച്ചിയിൽ നടന്നു. കാക്കനാട്ടെ രാജഗിരി വാലിയിൽ ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ കെട്ടിടം പണിയുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിജി മാത്യുവും ചെയർമാൻ സലിം ഗംഗാധരനും ചേർന്ന് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) തോമസ് ജോസഫ് കെ, സിജിഎം ആൻഡ് സിഐഒ റാഫേൽ ടിജെ എന്നിവരടക്കമുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് രാജഗിരി വാലിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 1500ലധികം സീറ്റുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ഈ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പ്രോസസിംഗ് സെന്ററുകൾ ഇവിടേക്ക് ഏകീകരിക്കും.












Click it and Unblock the Notifications